യാത്രക്കാരന്റെ ആരോഗ്യസ്ഥിതി മോശമായി, സൗദിയിലേക്ക് പോയ ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്
സൗദിയിലേക്ക് പോകവേ യാത്രക്കാരൻ രോഗബാധിതനായതിനെ തുടർന്ന് ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്. ജിദ്ദയിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു ഈ സംഭവം. യാത്രക്കാരനിൽ ഒരാൾ പെട്ടെന്ന് രോഗബാധിതനാവുകയും തുടർന്ന് വിമാനം അടിയന്തരമായി കറാച്ചി വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.
55 വയസ്സുള്ള ഇന്ത്യക്കാരനാണ് അസുഖബാധിതനായത്. വിമാനം ലാൻഡ് ചെയ്ത് ഉടൻ തന്നെ അടിയന്തര ചികിത്സ നൽകി. ഇതിന് ശേഷം തിരിച്ചു ഡൽഹിയിലെത്തിയ വിമാനം രോഗിയെ ഇറക്കി ജിദ്ദയിലേക്കു യാത്ര തുടരുകയായിരുന്നു.
https://www.facebook.com/Malayalivartha