പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്ന മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
മുന്‍ പ്രവാസിയും കെഎംസിസി മദീന സെന്‍ട്രല്‍ കമ്മിറ്റി ഉപദേശക സമിതി ചെയര്‍മാനായി ഏറെക്കാലം സേവനമനുഷ്ഠിക്കുകയും ചെയ്ത വയനാട് മേപ്പാടി റിപ്പണ്‍ സ്വദേശി മുഹമ്മദ് (60) ഹൃദയാഘാതത്തെ തുടര്‍ന്ന് നാട്ടില്‍ മരിച്ചു.
14 വര്‍ഷത്തോളം മദീനയില്‍ പ്രവാസിയായിരുന്ന ഇദ്ദേഹം മദീന ഹജ്ജ് വെല്‍ഫയര്‍ ഫോറം, ഇസ്ലാഹി സെന്റര്‍ തുടങ്ങിയ സംഘടനകളിലെ സജീവപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. 10 വര്‍ഷത്തോളം മദീന അല്‍ അബീര്‍ ക്ലിനിക്കിലെ ജീവനക്കാരനായി സേവനമനുഷ്ഠിച്ചതിനുശേഷം മൂന്ന് വര്‍ഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയത്. ഭാര്യ: സാജിത, മക്കള്‍: അഫ്‌സല്‍ ഹുദാ, ത്വാഹാ (മക്ക). റിപ്പണ്‍ ജുമാമസ്ജിദില്‍ ഖബറടക്കി.
https://www.facebook.com/Malayalivartha