സൗദി ബാലന്‍ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി...ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം
സൗദി ബാലന്‍ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി...ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം. റിയാദില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ അല്‍ഖര്‍ജില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ സംഭവത്തില്‍ മന്‍സൂര്‍ അന്‍സാരി (29) എന്ന യുവാവാണ് മരിച്ചത്.
രാവിലെ എട്ടു മണിയോടെ ജോലിക്ക് പോകുന്നതിനായി അല്‍ഖര്‍ജ് ഇശാരാ 17ലുള്ള പ്ലംബിങ് ഇലക്ട്രിക്കല്‍ ഷോപ്പിന് മുന്നില്‍ ചായയും കുടിച്ചുനില്‍ക്കുകയായിരുന്ന ഇയാളുടെ നേരെ നിയന്ത്രണം വിട്ട വാഹനം ഇടിച്ചുകയറിയത്. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു.
ഇടിയുടെ ആഘാതത്തില്‍ കടയുടെ ഒരു വശം പൂര്‍ണമായും തകര്‍ന്നനിലയിലാണ്. അവിടെയുണ്ടായിരുന്ന മറ്റ് രണ്ട് തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ് വാഹനം ഓടിച്ചിരുന്നത്. അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹത്തിന്റെ മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നു.
അതേസമയം കഴിഞ്ഞ ഒമ്പത് വര്‍ഷമായി അല്‍ഖര്‍ജില്‍ നിര്‍മാണ മേഖലയില്‍ ജോലിചെയ്യുകയായിരുന്നു മന്‍സൂര്‍. അവിവാഹിതനാണ്. പിതാവിന്റെ മരണത്തെ തുടര്‍ന്ന് കുറച്ചു മാസം മുമ്പ് നാട്ടില്‍ പോയി മടങ്ങിയെത്തിയതായിരുന്നു. മാതാവും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മന്‍സൂര്‍.
നാട്ടിലുള്ള ബന്ധുക്കളുടെ നിര്‍ദേശപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വ്യാഴാഴ്ച അല്‍ഖര്‍ജില്‍ സംസ്‌കരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha