വാഹനാപകടത്തിൽ പരുക്കേറ്റ് രണ്ട് മാസമായി ചികിത്സയിൽ, യുഎഇയിൽ ഡെലിവറി ബോയിയായി ജോലിചെയ്തിരുന്ന പ്രവാസി യുവാവ് മരിച്ചു
യുഎഇയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു. കണ്ണൂർ വളക്കൈ സിദ്ദിഖ് നഗറിലെ സി.പി.മുബഷിർ (28) ആണ് മരിച്ചത്. രണ്ടു മാസം മുൻപ് ഷാർജയിൽവച്ചാണ് വാഹനാപകടം സംഭവിച്ചത്. ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന മുബഷിർ ബൈക്കിൽ പോകുമ്പോൾ അപകടത്തിൽ പെടുകയായിരുന്നു.
ഒരുവർഷം മുൻപാണ് ഗൾഫിലേക്ക് പോയത്. പരേതനായ കൊല്ലാടത്ത് മുസ്തഫയുടേയും സുലൈഖയുടേയും മകനാണ്. ഭാര്യ നസ്രീന. സഹോദരങ്ങൾ: മുനവീർ, മുർഷിദ. രണ്ടാഴ്ച പ്രായമുള്ള കുഞ്ഞുണ്ട്. ഖബറടക്കം പെരുന്തിലേരി ബോട്ടുകടവ് ജുമാമസിജിദിൽ.
https://www.facebook.com/Malayalivartha