കുവൈത്തിന്റെ പരമോന്നത ബഹുമതിയാണ് ഇന്ത്യയ്ക്കു കിട്ടിയതെന്നു പ്രധാനമന്ത്രി
കുവൈത്തിന്റെ പരമോന്നത ബഹുമതിയാണ് ഇന്ത്യയ്ക്കു കിട്ടിയതെന്നു പ്രധാനമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ച് കുവൈത്ത്. ബയാന്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ കുവൈത്ത് അമീര്‍ 'മുബാറക് അല്‍ കബീര്‍' ബഹുമതി മോദിക്കു സമ്മാനിച്ചു.
സൗഹൃദത്തിന്റെ അടയാളമായി സമ്മാനിക്കുന്ന ബഹുമതിയാണിത്. യുഎസ് പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്‍, ജോര്‍ജ് ബുഷ്, ബ്രിട്ടനിലെ രാജാവായ ചാള്‍സ് എന്നിവര്‍ക്കു നേരത്തേ 'മുബാറക് അല്‍ കബീര്‍' ബഹുമതി ലഭിച്ചിട്ടുണ്ട്.
കുവൈത്ത് ഭരണാധികാരികളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. ഇന്ത്യയുടെ നൈപുണ്യവും സാങ്കേതികവിദ്യയും നൂതനാശയങ്ങളും മാനവശേഷിയും കുവൈത്തിനു മോദി വാഗ്ദാനം ചെയ്തു. അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹ്മദ് അല്‍ സബാഹിന്റെ അതിഥിയായി എത്തിയ മോദിക്ക് വന്‍ വരവേല്‍പാണു നല്‍കിയത്.
ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നേത്യത്വത്തിലുള്ള ഉന്നതതല സംഘം അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. 43 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിക്കുന്നത്.
https://www.facebook.com/Malayalivartha