സൗദിയില്‍ 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു... ഒരു മരണം , പത്തോളം പേര്‍ക്ക് പരുക്ക്
സൗദിയില്‍ 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു... ഒരു മരണം , പത്തോളം പേര്‍ക്ക് പരുക്ക്. റിയാദിന് സമീപം മക്ക റോഡില്‍ 20 വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു.
ട്രാഫിക് പൊലീസും സിവില്‍ ഡിഫന്‍സും രക്ഷാപ്രവര്‍ത്തനം നടത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അപകടത്തില്‍ പെട്ട വാഹനങ്ങളില്‍ ഒന്നില്‍ കുടുങ്ങിയ യാത്രക്കാരനെ കാര്‍ വെട്ടിപ്പൊളിച്ച് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പുറത്തെടുത്തതായും സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
അപകടം നടന്നതറിഞ്ഞ് ട്രാഫിക് പട്രോളിംഗും സിവില്‍ ഡിഫന്‍സ് ടീമുകളും സ്ഥലത്തെത്തി. വാഹനത്തിനുള്ളില്‍ കുടുങ്ങിയ ഒരാളെ സംഘം രക്ഷപ്പെടുത്തി. പരുക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം വാഹനമോടിക്കുന്നവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും വാഹനങ്ങള്‍ക്കിടയില്‍ നിശ്ചിത അകലം പാലിക്കണമെന്നും ഓര്‍മ്മപ്പെടുത്തി. സംഭവത്തില്‍ നിയമനടപടികള്‍ സ്വീകരിച്ചു വരുന്നതായി ട്രാഫിക് വിഭാഗം അറിയിച്ചു..
"
https://www.facebook.com/Malayalivartha