ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി സൗദി വടക്കന്‍ മേഖലയിലെ അറാറില്‍ നിര്യാതനായി
ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി സൗദി വടക്കന്‍ മേഖലയിലെ അറാറില്‍ നിര്യാതനായി. കോട്ടയം ഈരാറ്റുപേട്ട സഫാ നഗര്‍ വെള്ളൂപ്പറമ്പില്‍ സുബൈറാണ് അറാറിലെ സെന്‍ട്രല്‍ ആശുപത്രിയില്‍ മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് റഫയിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി അറാറിലേക്ക് മാറ്റുകയായിരുന്നു.
മുപ്പതു വര്‍ഷത്തോളമായി റഫയില്‍ ജോലി ചെയ്യുകയായിരുന്നു. മൃതദേഹം റഫയില്‍ ഖബറടക്കും. ഭാര്യ: നിസ പാണ്ടിയാലക്കല്‍ കുടുംബാംഗം. മക്കള്‍: റിഫ്ന, ഷഹാന, റാമിസ്. മരുമകന്‍: സുഹൈല്‍ വെള്ളൂപ്പറമ്പില്‍.
"
https://www.facebook.com/Malayalivartha