ഉംറ നിര്‍വഹിക്കാനെത്തിയ മലപ്പുറം സ്വദേശിനിയായ തീര്‍ഥാടക മക്കയില്‍ മരിച്ചു...
ഉംറ നിര്‍വഹിക്കാനെത്തിയ മലപ്പുറം സ്വദേശിനിയായ തീര്‍ഥാടക മക്കയില്‍ മരിച്ചു. പാണ്ടിക്കാട് ചാത്തങ്ങോട്ടുപുറം നിരന്നപറമ്പില്‍ താമസിക്കുന്ന കാളികാവ് അടക്കാകുണ്ട് ക്രസന്റ് ഹൈസ്‌കൂള്‍ ഉറുദു അധ്യാപിക സുബൈദ (64) ആണ് മരിച്ചത്. കുടുംബസമേതം ഉംറ നിര്‍വഹിക്കാനെത്തിയ ഇവര്‍ക്ക് രണ്ടാഴ്ച മുമ്പ് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
മക്ക കിങ് അബ്ദുല്‍ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
കിഴക്കേ വെട്ടിക്കാട്ടിരി പരേതനായ ഏലംകുളവന്‍ മുഹമ്മദ് എന്ന ചെറിയാപ്പ ഹാജിയുടെ മകളാണ്.
ഭര്‍ത്താവ്: കെ. അബ്ദുല്‍ കരീം (വനിത കോളേജ്, വണ്ടൂര്‍ ഹിന്ദി അധ്യാപകന്‍), മകന്‍: ഫാസില്‍. ഭര്‍ത്താവും മകനും മക്കയിലുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍.
" f
https://www.facebook.com/Malayalivartha