യുഎഇയിലെ റാസല്‍ഖൈമയില്‍ ഞായറാഴ്ച ചെറുവിമാനം തകര്‍ന്നുവീണ് മരിച്ചവരില്‍ ഒരാള്‍ ഇന്ത്യക്കാരനായ ഡോക്ടറാണെന്ന് സ്ഥിരീകരണം....
യുഎഇയിലെ റാസല്‍ഖൈമയില്‍ ഞായറാഴ്ച ചെറുവിമാനം തകര്‍ന്നുവീണ് മരിച്ചവരില്‍ ഒരാള്‍ ഇന്ത്യക്കാരനായ ഡോക്ടറാണെന്ന് സ്ഥിരീകരണം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും സഹ പൈലറ്റും അപകടത്തില്‍ മരിച്ചതായി യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിലുണ്ട്.
യുഎഇയില്‍ ജനിച്ചു വളര്‍ന്ന ഇന്ത്യക്കാരന്‍ സുലൈമാന്‍ അല്‍ മാജിദ് ആണ് മരിച്ചത്. പൈലറ്റായിരുന്ന 26കാരിയായ പാകിസ്ഥാന്‍ സ്വദേശിനിയും മരണമടഞ്ഞു.
കുടുംബത്തോടൊപ്പം ഉല്ലാസ യാത്രയ്ക്കിടെയാണ് സുലൈമാന്‍, കാഴ്ചകള്‍ കാണാനായി ചെറു വിമാനത്തില്‍ പൈലറ്റിനൊപ്പം യാത്ര ചെയ്തത്. യുവാവിന്റെ അച്ഛനും അമ്മയും ഇളയ സഹോദരനും ഇവര്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നത് കണ്ടുകൊണ്ട് ഏവിയേഷന്‍ ക്ലബ്ബില്‍ വിശ്രമിക്കുകയായിരുന്നു. സുലൈമാന്‍ തിരിച്ചെത്തിയ ശേഷം സഹോദരനും ഇതേ വിമാനത്തില്‍ യാത്ര ചെയ്യാനിരിക്കുകയുമായിരുന്നു.
വിമാനം പറന്നുയര്‍ന്ന ഉടന്‍ കോവ് റോട്ടാന ഹോട്ടലിന് സമീപം തകര്‍ന്നുവീഴുകയായിരുന്നു. ആദ്യം വിമാനവുമായുള്ള ആശയ വിനിമയം നഷ്ടമായി. പിന്നീട് അടിയന്തിര ലാന്റിങിന് ശ്രമിക്കുകയായായിരുന്നു. വിമാനം അപകടത്തില്‍പ്പെട്ടെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നുമുള്ള വിവരമാണ് പിന്നീട് കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചത്. ഇവര്‍ ആശുപത്രിയില്‍ എത്തും മുമ്പ് തന്നെ യുവാവ് മരിച്ചിരുന്നു. സംഭവത്തില്‍ യുഎഇ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
" f
https://www.facebook.com/Malayalivartha