ജോലിക്കിടെ ഹൃദയാഘാതം, സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
സൗദിയിൽ ഹൃദയാഘാതം മൂലം ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം പോരൂർ സ്വദേശി കോട്ടക്കുന്ന് തണ്ടുപാറക്കൽ റഹീമിന്റെ മകൻ അൻവർ സാദിഖ് (35) ആണ് മരിച്ചത്. ജോലിക്കിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് സൗദിയിലെ ബുറൈദ കിങ് ഹഹദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെമരണം സംഭവിക്കുകയുമായിരുന്നു. നിയമനടപടികൾക്ക് ശേഷം കബറടക്കം സൗദിയിൽ നടത്തുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: ഷഹ്മ, മകൻ: സൽമാനുൽ ഫാരിസ്.
https://www.facebook.com/Malayalivartha