Widgets Magazine
05
Jan / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്, സ്വദേശിവത്ക്കരണത്തിൽ 350 ശതമാനം വർധനവ്, സ്വകാര്യ സ്ഥാപനങ്ങൾ നിയമം ലംഘിക്കുന്നതിനെതിരെ ഭരണകൂടം സ്വീകരിച്ച ശിക്ഷാ വ്യവസ്ഥകൾ ഫലം കണ്ടുതുടങ്ങിയതായി ദുബായ് ഭരണാധികാരി...!!!


ധനമന്ത്രി കെ.എൻ.ബാലഗോപാലും മുൻധനമന്ത്രി തോമസ് ഐസക്കും നേർക്കുനേർ... അറുപതു കോടിക്ക് മുകളില്‍ നിക്ഷേപം നത്തിയതാണ് ബാലഗോപാലിനെ പ്രകോപിപ്പിച്ചത്... ഖജനാവിന് ഒരു നഷ്ടവുമുണ്ടായിട്ടില്ലെന്ന് ധനവകുപ്പ് പത്രക്കുറിപ്പ് പുറത്തിറക്കി...


ഉപലോകായുക്ത നിയമന ശുപാർശ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ച് സർക്കാരിന് കൈമാറി... ഇന്നലെ രാത്രിയാണ് അംഗീകരിച്ച് ഉത്തരവിറക്കിയത്...


മക്കള്‍ക്ക് പ്രതീക്ഷയാവുകയാണ് ഉമാ തോമസിന്റെ കുറിപ്പ്... 'വാരിക്കൂട്ടണം, എല്ലാ സാധനങ്ങളും' ആശുപത്രിയിലെ ഐസിയുവില്‍നിന്നു പ്രതീക്ഷയായി ഉമ തോമസ് എംഎല്‍എ...


ഉത്തരേന്ത്യയിൽ അതിശൈത്യം ശക്തമാകുന്നു..വായുമലിനീകരണത്തിനൊപ്പം മൂടൽമഞ്ഞും രൂക്ഷമായതിനാൽ ​ഗതാ​ഗതത്തെ അടിമുടി ബാധിച്ചിരിക്കുകയാണ്... ഒച്ചിഴയുന്ന വേ​ഗത്തിലാണ് വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്നത്...

മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ തയാറെന്ന് ഇറാന്‍

02 JANUARY 2025 03:24 PM IST
മലയാളി വാര്‍ത്ത

യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ തയാറെന്ന് ഇറാന്‍. ഡല്‍ഹി സന്ദര്‍ശനത്തിനെത്തിയ ഇറാന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. വിഷയത്തില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും മാനുഷിക പരിഗണനവച്ചു സഹായിക്കാന്‍ തയാറാണെന്നുമാണ് അദ്ദേഹം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷക്ക് യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലിമി ഈയിടെയാണ് അനുമതി നല്‍കിയത്. കൊല്ലപ്പെട്ട യെമന്‍ യുവാവ് തലാല്‍ അബ്ദുല്‍ മഹ്ദിയുടെ കുടുംബവുമായും ഇദ്ദേഹത്തിന്റെ ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് ശിക്ഷ നടപ്പാക്കുന്നതിന് അനുമതി നല്‍കിയത്.

നിമിഷപ്രിയയുടെ വധശിക്ഷയെക്കുറിച്ച് അറിഞ്ഞെന്നും കുടുംബത്തിന് എല്ലാവിധ സഹായവും നല്‍കുമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ നേരത്തേ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റാഷിദ് അല്‍ അലിമി അനുമതി നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തിലാണു കേന്ദ്രത്തിന്റെ ഇടപെടല്‍.

തലാല്‍ അബ്ദുമഹ്ദിയെന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ടു യെമന്‍ തലസ്ഥാനമായ സനായിലെ ജയിലില്‍ 2017 മുതല്‍ കഴിയുകയാണു പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ. വധശിക്ഷ ഒരു മാസത്തിനകം നടപ്പാകുമെന്നാണു വിവരം. മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി ഈ വര്‍ഷം ഏപ്രില്‍ 20നു യെമനിലേക്കു പോയ അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്. ഇതിനിടെ 2 തവണ മകളെ ജയിലില്‍ചെന്നു കാണാന്‍ സാധിച്ചു.

 

2015 ല്‍ സനായില്‍ തലാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവര്‍ത്തകയുമായി ചേര്‍ന്നു തലാലിനെ വധിച്ചെന്ന കേസില്‍ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്. 2020 ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളിയിരുന്നു. തലാലുമായി ചേര്‍ന്ന് യെമനില്‍ നിമിഷപ്രിയ ഒരു ക്ലിനിക് തുടങ്ങിയിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തില്‍ തലാല്‍ നിമിഷപ്രിയയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തിരുന്നു. ഇത് തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് തലാല്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിപിഎസ് ഘടിപ്പിച്ചുള്ള ലഹരിക്കടത്ത്; എക്സൈസ് പിടികൂടിയത് 200 ഗ്രാം എംഡിഎംഎ യും 2 കിലോ കഞ്ചാവും  (3 hours ago)

വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 കാരി ഷഹന ഷെറിനെ കണ്ടെത്തി  (3 hours ago)

നാടിനെ നടുക്കിയ കൂട്ടക്കൊല: കൊലയ്ക്ക് പിന്നില്‍ രാജ്യം കാക്കുകയായിരുന്ന രണ്ടുപേര്‍; 18 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികളെ പിടികൂടിയത് സി.ബി.ഐ. ഓഫീസിലേക്ക് എത്തിയ ഒരു സന്ദേശത്തിലൂടെ  (3 hours ago)

ഉറക്കത്തിൽ ഹൃദയസ്തംഭനം, സൗദിയിൽ താമസസ്ഥലത്ത് തിരുവനന്തപുരം സ്വദേശി മരിച്ചു  (4 hours ago)

10 വയസുകാരി 16കാരന്റെ കൂടെ ഒളിച്ചോടി  (4 hours ago)

തിരുവനന്തപുരത്ത് സഹപാഠികള്‍ തമ്മില്‍ സംഘര്‍ഷം: സഹപാഠിയുടെ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്  (6 hours ago)

വയനാട് ദുരന്തബാധിതരുടെ പുനരധിവാസം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു; 100ല്‍ താഴെ വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്തവരുടെ യോഗമാണ് ചേര്‍ന്നത്.  (6 hours ago)

ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് കേസില്‍ 31 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍...  (7 hours ago)

ആ സീനില്‍ എനിക്ക് അറ്റന്‍ഷന്‍ കിട്ടാന്‍ ആസിഫിക്ക ചെയ്തത്....  (7 hours ago)

14 കാരനെ സഹപാഠികള്‍ കുത്തികൊലപ്പെടുത്തി; സംഭവത്തില്‍ 7 പേര്‍ കസ്റ്റഡിയില്‍  (7 hours ago)

യുഎഇയിൽ തൊഴില്‍ വിസ പുതുക്കുന്നതിനും റെസിഡന്‍സ് പെര്‍മിറ്റിനും ഇനി ഇത് നിർബന്ധം, പുതുവർഷത്തിൽ പുതിയ നിയമം പ്രാബല്യത്തിൽ, ഇന്‍ഷുറന്‍സ് പോളിസി സമര്‍പ്പിച്ചില്ലെങ്കിൽ വിസ പുതുക്കാൻ സാധിക്കില്ല...!!!  (7 hours ago)

നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിക്കെതിരെ വിമര്‍ശനവുമായി നടി ഗായത്രി വര്‍ഷ; എം.എല്‍.എ ഉമ തോമസിനെ കാണാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറാകാതെ ദിവ്യ ഉണ്ണി വിദേശത്തേക്ക് പോയി  (7 hours ago)

യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്, സ്വദേശിവത്ക്കരണത്തിൽ 350 ശതമാനം വർധനവ്, സ്വകാര്യ സ്ഥാപനങ്ങൾ നിയമം ലംഘിക്കുന്നതിനെതിരെ ഭരണകൂടം സ്വീകരിച്ച ശിക്ഷാ വ്യവസ്ഥകൾ ഫലം കണ്ടുതുടങ്ങിയതായി ദുബായ് ഭരണ  (7 hours ago)

ഇഖാമയ്ക്ക് പുതുക്കിയ ഫീസ് നിരക്ക്, പുതുവർഷത്തിന്റെ തുടക്ക ആഴ്ച്ചയിൽ തന്നെ വിസ ഫീസ് പുതുക്കി സൗദി, ഇഖാമ കൃത്യസമയത്ത് പുതുക്കാന്‍ വീഴ്ച വരുത്തുന്ന പ്രവാസികള്‍ക്ക് കനത്ത പിഴ...!!!  (8 hours ago)

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിന്റെ കൊലപാതകത്തില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി  (8 hours ago)

Malayali Vartha Recommends