സൗദിയിൽ റോഡ് മുറിച്ച് കടക്കവേ അപകടം, ബസ് ഇടിച്ച് പ്രവാസി തൽക്ഷണം മരിച്ചു
സൗദിയിൽ റോഡ് മുറിച്ചു കടക്കവേ ബസ് ഇടിച്ച് പ്രവാസി തൽക്ഷണം മരിച്ചു. ബീഹാർ സ്വദേശി അബ്ദുറഹീം മുഹമ്മദ് മുംതാസ് (41) ആണ് ജുബൈലിലുണ്ടായ അപകടത്തിൽ മരിച്ചത്. ജുബൈലിലെ ഒരു കമ്പനിയിൽ തൊഴിലാളിയാണ്. വർക്ക് ഷോപ്പ് ഏരിയയിൽ റോഡ് മുറിച്ച് കടക്കവേയാണ് അപകടം.
പാകിസ്താൻ പൗരൻ ഓടിച്ചിരുന്ന ടാറ്റ ബസ് ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അബ്ദുറഹീം തൽക്ഷണം മരണപ്പെടുകയായിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഇതിന് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
https://www.facebook.com/Malayalivartha