ഹൃദയാഘാതത്തെ തുടര്‍ന്ന് തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി മഹാലിംഗം ജുബൈലില്‍ മരിച്ചു....
ഹൃദയാഘാതത്തെ തുടര്‍ന്ന് തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി മഹാലിംഗം (54) ജുബൈലില്‍ മരിച്ചു. നെഞ്ച് വേദനയെ തുടര്‍ന്ന് മഹാലിംഗം ഒരു ക്ലിനിക്കില്‍ ചികിത്സ തേടിയെങ്കിലും തുടര്‍ ചികിത്സക്കായി മുവാസാത്ത് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ സ്ഥിതി വഷളാവുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ജുബൈലിലെ ഒരു കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ക്രെയിന്‍ ഓപ്പറേറ്ററായിരുന്നു. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മുവാസാത്ത് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. പിതാവ്: നാഗന്‍, മാതാവ്: മലയ്യതാള്‍, ഭാര്യ: അമ്മാളു.
"
https://www.facebook.com/Malayalivartha