കണ്ണീര്‍ക്കാഴ്ചയായി... മലയാളി യുവാവ് ദുബായില്‍ അന്തരിച്ചു...
മലയാളി യുവാവ് ദുബായില്‍ അന്തരിച്ചു. തിരുവനന്തപുരം പെരിങ്ങമ്മല പഞ്ചായത്തില്‍ ജവഹര്‍ റാവത്തറുടെ മകന്‍ അസ്ഗര്‍ (29) ആണ് മരിച്ചത്.
അതേസമയം മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് റോമില്‍ അന്തരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശിയായ റോബര്‍ട്ട് കെന്നഡി (43) ആണ് അന്തരിച്ചത്.
ഒരാഴ്ച മുന്‍പാണ് നാട്ടില്‍ നിന്ന് പതിനൊന്നും പതിമൂന്നും വയസുള്ള മക്കള്‍ക്കൊപ്പം റോമില്‍ എത്തിയത്. ഹോട്ടലിലെ ജോലിയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ റോബര്‍ട്ടിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 2.30ന് റോമിലെ ലത്തീന്‍ കത്തോലിക്കാ പള്ളിയായ സന്‍ ജോവാനി ബറ്റിസ്താ ബസിലിക്കയില്‍ നടക്കും.
"
https://www.facebook.com/Malayalivartha