ഓഫീസിൽ എത്തിയതും ഛർദ്ദിച്ച് കുഴഞ്ഞുവീണു, സൗദിയിൽ ഹൃദയാഘാതം മൂലം തൃശൂർ സ്വദേശി മരിച്ചു
സൗദിയിൽ ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു. തൃശൂർ ഗുരുവായൂർ തൈക്കാട് ബ്രഹ്മകുളം വലിയകത്ത് വീട്ടിൽ അബ്ദുവിന്‍റെ മകൻ തൽഹത്ത് (51) ആണ് ദമ്മാമിൽ മരിച്ചത്. ഇറാം കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു തൽഹത്ത്. രണ്ടുവർഷം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്.
ബുധനാഴ്ച രാവിലെ ഓഫീസിലെത്തിയതും ഇദ്ദേഹം ഛർദ്ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ‘ഗാമ’ ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അടിയന്തര ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: റുഖിയ. ഭാര്യ: ആശ തൽഹത്ത്. രണ്ടു രണ്ടുമക്കൾ.
https://www.facebook.com/Malayalivartha