സങ്കടക്കാഴ്ചയായി... മലയാളി ദമ്മാമില്‍ ഹൃദയാഘാതം മൂലം മരിച്ചു....
സങ്കടക്കാഴ്ചയായി... മലയാളി ദമ്മാമില്‍ ഹൃദയാഘാതം മൂലം മരിച്ചു.... ഇറാം കമ്പനി ജീവനക്കാരന് തൃശൂര്‍ ഗുരുവായൂര്‍ തൈക്കാട് ബ്രഹ്മകുളം വലിയകത്ത് വീട്ടില്‍ അബ്ദുവിന്റെ മകന് തല്‍ഹത്ത് (51) ആണ് മരിച്ചത്.
ഇറാം കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. ബുധനാഴ്ച രാവിലെ ഓഫീസിലെത്തിയ തല്‍ഹത്ത് ഛര്‍ദിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള 'ഗാമ' ആശുപത്രീയിലെത്തിച്ചു. അവിടെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു അടിയന്തര ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന് രക്ഷിക്കനായില്ല.
അതേസമയം രണ്ടുവര്‍ഷം മുമ്പാണ് ഇറാമില് ജോലിയില്‍ പ്രവേശിച്ചത്. മാതാവ്: റുഖിയ. ഭാര്യ: ആശ തല്‍ഹത്ത്. രണ്ടു മക്കളുണ്ട്.
https://www.facebook.com/Malayalivartha