ജോലിക്ക് പോകാൻ തയ്യാറെടുക്കവേ ശാരീരിക അസ്വസ്ഥത, ഒമാനിൽ ഹൃദയാഘാതം മൂലം തൃശൂർ സ്വദേശി മരിച്ചു
ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. തൃശൂർ പാറളം, വെങ്ങിണിശ്ശേരി ചൂരേക്കാട്ട് ഷിജിത്ത് (44) ആണ് മസ്ക്കത്തിൽ മരിച്ചത്. മസ്ക്കത്തിലെ വാദി കബീറിലെ സ്വകാര്യ സ്ഥാപനത്തില്‍ സ്വർണ്ണപ്പണിക്കാരൻ ആയിരുന്നു. രാവിലെ ജോലിക്ക് പോകാൻ തയ്യാറെടുക്കവേ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മസ്‌കത്ത് ഖൗല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ചൂരേക്കാട്ട് ശ്രീധരൻ- ഇന്ദിര ദമ്പതികളുടെ മകനാണ്. ഭാര്യ : അജിത.
https://www.facebook.com/Malayalivartha