ഉംറ നിര്‍വഹിച്ച ശേഷം ശ്വാസതടസം അനുഭവപ്പെട്ടു... സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ ഇരിട്ടി സ്വദേശി മക്കയില്‍ നിര്യാതനായി
ഉംറ നിര്‍വഹിച്ച ശേഷം ശ്വാസതടസം അനുഭവപ്പെട്ടു... സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ ഇരിട്ടി സ്വദേശി മക്കയില്‍ നിര്യാതനായി
കണ്ണൂര്‍ ഇരിട്ടി സ്വദേശി ഹംസ ചോലക്കല്‍ (86) ലാണ് മരിച്ചത്. ഉംറ നിര്‍വഹിച്ച ശേഷം ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച മക്കയിലെ ഹിറ ആശുപത്രിയില്‍ ചികിത്സ തേടി. വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ ചൊവ്വാഴ്ച മക്ക കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ചികിത്സയില്‍ കഴിയവേ ബുധനാഴ്ച്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. ഭാര്യ: ഫാത്തിമ, മക്കള്‍ സലിം, നസീര്‍, മുസ്തഫ, ഇബ്രാഹിം, മൈമൂന. ബുധനാഴ്ച്ച മഗ്രിബ് നമസ്‌കാരാനന്തരം മസ്ജിദുല്‍ ഹറാമില്‍ ജനാസ നമസ്‌കരിച്ചു മൃതദേഹം മക്ക ഷറായ മഖ്ബറയില്‍ ഖബറടക്കി.
മക്കയിലെ നവോദയ പ്രവര്‍ത്തകനായ ഉമര്‍ ഇരട്ടിയുടെ നേതൃത്വത്തില്‍ മരണാന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.
https://www.facebook.com/Malayalivartha