ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം, ഒമാനിൽ മലയാളി യുവാവ് മരിച്ചു
ഒമാനിൽ ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. തൃശൂര്‍ കരുവന്നൂർ കുടറത്തി വീട്ടിൽ പ്രദീപ് ആണ് മസ്കറ്റിലെ വാദി കബീറില്‍ മരിച്ചത്. 39 വയസായിരുന്നു. ക്രിക്കറ്റ് കളിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: തങ്കപ്പൻ. മാതാവ്: തങ്ക. ഭാര്യ: നീതുമോൾ.
https://www.facebook.com/Malayalivartha