സങ്കടക്കാഴ്ചയായി... അബ്ബാസിയയിലെ ഫ്‌ലാറ്റില്‍ കുഴഞ്ഞുവീണ് മരിച്ചു...
സങ്കടക്കാഴ്ചയായി... റാന്നി കൈപ്പുഴ ചുഴുകുന്നില്‍ വീട്ടില്‍ ജിന്‍സ് ജോസഫ് (52) കുവൈത്തില്‍ അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഹൃദയാഘാതം മൂലമായിരുന്നു മരണം സംഭവിച്ചത്. അബ്ബാസിയയിലെ ഫ്‌ലാറ്റില്‍ കുഴഞ്ഞുവീണ് കിടക്കുകയായിരുന്നു.
മകന്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നില്ല. തുടര്‍ന്ന് അയല്‍വാസികളുടെ സഹായത്തോടെ ജിന്‍സിന്റെ ഭാര്യയെ വിളിച്ചുവരുത്തി വാതില്‍ പൊളിച്ചു. അപ്പോഴാണ് ജിന്‍സിനെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ ഫര്‍വാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം സബാഹ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ക്രമങ്ങള്‍ നടന്നു വരുന്നു.
അതേസമയം റാന്നി പ്രവാസി അസോസിയേഷന്‍ സജീവ അംഗമായിരുന്നു ജിന്‍സ്. മുന്‍പ് ഇസ ഹുസൈന്‍ അല്‍ യൂസഫി കമ്പനിയില്‍ ജോലി ചെയ്തിരുന്നു.
"
https://www.facebook.com/Malayalivartha