ആരാണ് ഈ ഗോപൻ സ്വാമി...ഗോപൻസ്വാമി ജീവിതം ആരംഭിച്ചത് നെയ്ത്ത് തൊഴിലാളിയായി... പിന്നീട് ചുമട്ടുതൊഴിലാളിയുമായി... ഗോപൻസ്വാമിയാകുന്നതിനു മുൻപ് മണിയനെന്ന പേരായിരുന്നു...
ഗോപൻസ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട് ദുരൂഹതകൾ ഉയരുമ്പോൾ ആരാണ് ഈ ഗോപൻ സ്വാമി എന്നുള്ള ചോദ്യമാണ് ഉയരുന്നത് . ഇതിനു മുൻപുള്ള അദ്ദേഹത്തിന്റെ ജീവിതവും മറ്റും തേടുകയാണ് ജനം . സമാധിയിലൂടെ വിവാദമായ അതിയന്നൂർ കാവുവിളാകത്ത് ഗോപൻസ്വാമി ജീവിതം ആരംഭിച്ചത് നെയ്ത്ത് തൊഴിലാളിയായി. പിന്നീട് ചുമട്ടുതൊഴിലാളിയുമായി. ആത്മീയതയുടെ വഴിയിലായതോടെയാണ് ക്ഷേത്രം നിർമിച്ച് പൂജ തുടങ്ങിയത്. ഗോപൻസ്വാമി സമാധിയിരിക്കാനായി അഞ്ചുവർഷം മുൻപാണ് പദ്മപീഠം നിർമിച്ചത്.
ഗോപൻസ്വാമിയാകുന്നതിനു മുൻപ് മണിയനെന്ന പേരായിരുന്നു. പ്ലാവിളയിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. ഇവിടെവെച്ചാണ് നെയ്ത്തുതൊഴിൽ ചെയ്തത്. പിന്നീട് ചുമട്ടുതൊഴിലാളിയുമായി. ഇവിടെ നിന്നു പിന്നീട് ആറാലുംമൂട്ടിലേക്കു കുടുംബത്തോടൊപ്പം താമസംമാറുകയായിരുന്നു.ആറാലുംമൂട്ടിൽ ബി.എം.എസ്. യൂണിയനിലായിരുന്നു. നേരത്തേ എ.ഐ.ടി.യു.സി. യൂണിയനിലായിരുന്നു. ആറാലുംമൂട് ചന്തയ്ക്കു സമീപമായിരുന്നു താമസിച്ചിരുന്നത്. ഇരുപത് വർഷത്തിനു മുൻപാണ് കാവുവിളയിൽ സ്ഥലം വാങ്ങി വീടുവെച്ച് താമസമാക്കിയത്.
പിന്നീട് വീടിനോടുചേർന്ന് കൈലാസനാഥൻ മഹാദേവർ ക്ഷേത്രം നിർമിച്ചത്. ക്ഷേത്രത്തിനു പുറത്തായി അഞ്ച് വർഷം മുൻപ് സമാധിപീഠവും ഒരുക്കിയിരുന്നു.ഗോപൻസ്വാമിയുടെ മൂത്ത മകൻ നേരത്തേ മരിച്ചു. പിന്നെയുള്ള രണ്ട് ആൺമക്കളിൽ ഇളയവനായ രാജശേഖരൻ അച്ഛനൊപ്പം പൂജകളിൽ പങ്കാളിയായി. രക്താധിസമ്മർദവും പ്രമേഹവും കാരണം പാറശ്ശാലയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയാണ് ഗോപൻസ്വാമി തുടർന്നത്.
ഏതാനും മാസങ്ങളായി ഗോപൻസ്വാമി പുറത്തിറങ്ങാനാവാതെ കിടപ്പിലായിരുന്നു. സമാധിയാകുന്നതിന് മൂന്നുദിവസം മുൻപ് ചികിത്സയ്ക്കായി ആശുപത്രിയിൽ പോയിരുന്നു. അച്ഛൻ ആവശ്യപ്പെട്ടതനുസരിച്ചാണ് സമാധിയിരുത്തിയതെന്ന് മക്കൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha