സൗദിയിൽ ഹൃദയാഘാതം മൂലം മരണം, തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി
സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം റിയാദ്, നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കി. കിളിമാനൂർ, തൊളിക്കുഴി സ്വദേശി നസീം ഈ മാസം ഒമ്പതിനാണ് മരണപ്പെട്ടത്. നവോദയ ജീവകാരുണ്യവിഭാഗം കൺവീനർ ബാബുജി നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഖബറടക്കുന്നതിന് ബാബുജി, മൊയ്‌ദീൻ തെന്നല, സുധീർഖാൻ തൊപ്പിച്ചന്ത, റിയാസ്, ഷാനവാസ് എന്നിവർ നേതൃത്വം നൽകിയത്. റിയാദ് ദാഖൽ മഅദൂദിൽ 25 വർഷത്തോളമായി ഇലക്ട്രീഷ്യനായി സ്വന്തം നിലയിൽ ജോലി നോക്കുകയായിരുന്നു നസീം.
ഏറെ നാളായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഇതിനിടയിൽ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ റിയാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നസീമിന്റെ ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം, തൊളിക്കുഴി സ്വദേശികളായ ഷുഹൈബ് - കാമിലത്ത് ബീവി ദമ്പതികളുടെ മകനാണ്. ആയിഷത്ത് മിസിരിയ ആണ് ഭാര്യ. വിദ്യാർഥിയായ മുഹമ്മദ് മിഷാൽ (6) ഏക മകനാണ്.
https://www.facebook.com/Malayalivartha