ഒമാനിൽ പുതിയ ജോലിക്കെത്തി 5ാം ദിവസം ഹൃദയാഘാതം, ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു
പുതിയ ജോലിക്കായി ഒമാനിൽ എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട ചിറ്റാർ നീലിപിലാവ് താഴത്തേതിൽ ശശി (58) ആണ് മരിച്ചത്. ഒമാനിൽ എത്തി അഞ്ചാം ദിവസം താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. കുറച്ചു ദിവസമായി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയുമായിരുന്നു.
അടിയന്തര ശാസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഗവിവരം അറിഞ്ഞ് ദുബൈയിൽ ജോലി ചെയ്യുന്ന ഭാര്യ സ്മിതയും നാട്ടിൽ നിന്നും മകൻ ശരത്തും ഒമാനിൽ എത്തിയിരുന്നു. മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിക്കുന്നതിനുള്ള നടപടികൾ ഇന്ത്യൻ എംബസിയുമായി ചേർന്ന് നടന്നുവരികയാണ്.
https://www.facebook.com/Malayalivartha