46 വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ പത്തനംതിട്ട സ്വദേശി മസ്‌കത്തില്‍ നിര്യാതനായി
പത്തനംതിട്ട സ്വദേശി കോഴഞ്ചേരി വെള്ളാറേത്ത് പുളിയിലേത്ത് എബ്രഹാം ഫിലിപ്പ് (75) മസ്‌കത്തില്‍ നിര്യാതനായി. 46 വര്‍ഷമായി ഒമാനില്‍ പ്രവാസിയാണ്.
ഭാര്യ: ശോശാമ്മ ഫിലിപ്പ് (മോന്‍സി). മക്കള്‍: സ്‌നേഹ സൂസന്‍ ഫിലിപ്പ് (എസ്.ബി.ഐ പത്തനംതിട്ട), സഹന എലിസബത്ത് ഫിലിപ്പ്, സെന്‍ എബ്രഹാം ഫിലിപ്പ്, സനു തോമസ് ഫിലിപ്പ് (മൂവരും മസ്‌കത്ത്). മരുമക്കള്‍: ഡോ. വിനോദ് കെ. രാജു (കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട), ജോജി കെ. ജോസ് (ആസ്‌ട്രേലിയ), ജിന്റു സൂസന്‍ തോമസ് (മസ്‌കത്ത്).
സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് പി.ഡി.ഒ ശ്മശാനത്തില്‍ നടക്കും.
"
https://www.facebook.com/Malayalivartha