കുവൈത്തില്‍ ജനുവരി 30ന് എല്ലാ പ്രാദേശിക ബാങ്കുകള്‍ക്കും അവധി
കുവൈത്തില്‍ ഇസ്റാഅ്- മിഅ്റാജ് പ്രമാണിച്ച് എല്ലാ പ്രാദേശിക ബാങ്കുകള്‍ക്കും ജനുവരി 30ന് അവധിയായിരിക്കുമെന്ന് കുവൈത്ത് ബാങ്കിങ് അസോസിയേഷന്‍ അറിയിച്ചു. എടിഎം, ഓണ്‍ലൈന്‍ ബാങ്കിങ് പോലുള്ള അവശ്യ സേവനങ്ങള്‍ പ്രവര്‍ത്തിക്കും.
കുവൈത്ത് ബാങ്കിങ് അസോസിയേഷന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ശൈഖ അല്‍ എസ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അവധി ദിവസം കണക്കിലെടുത്ത് ആവശ്യമായ ബാങ്ക് സേവനങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്നും ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഫെബ്രുവരി 2, ഞായറാഴ്ച മുതല്‍ രാജ്യത്തുടനീളമുള്ള എല്ലാ ബാങ്കിങ് പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കുമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.
നേരത്തെ പ്രധാനമന്ത്രി ശൈഖ് അഹമദ് അബ്ദുല്ല അല്‍ അഹമദ് അല്‍ സബാഹിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ജനുവരി 30ന് രാജ്യത്ത് പൊതു അവധി നല്‍കണമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം എല്ലാ മന്ത്രാലയ, സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. കലണ്ടര്‍ പ്രകാരം 27നാണ് അവധി വരേണ്ടത്. എന്നാല്‍ മൂന്ന് ദിവസം അടുപ്പിച്ച് ഒഴിവ് ലഭിക്കാനായി അവധി 30ലേക്ക് മാറ്റാന്‍ മന്ത്രിസഭ തീരുമാനമെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha