കണ്ണീര്‍ക്കാഴ്ചയായി... മൂന്നു മാസം മുമ്പ് വിസിറ്റിങ് വിസയില്‍ മസ്ക്കത്തിലെത്തിയ യുവാവ് മരിച്ചു
കണ്ണീര്‍ക്കാഴ്ചയായി... മൂന്നു മാസം മുമ്പ് വിസിറ്റിങ് വിസയില്‍ മസ്ക്കത്തിലെത്തിയ യുവാവ് മരിച്ചു. കൂട്ടില്‍ കളത്തില്‍ത്തൊടി അബ്ദുല്‍ സലാമിന്റെയും ജമീല പടിപ്പുരയുടെയും മകന് ഷഹീര്‍ അജ്മല്‍ (25)ആണ് മസ്കത്തില് മരിച്ചത്.
3 മാസം മുന്‍പാണ് വിസിറ്റിങ് വീസയില്‍ എത്തിയത്. സഹോദരങ്ങള്‍: മുഹമ്മദ് ഫാസില്‍, ഫാത്തിമ ഷബ്ന. കബറടക്കം ഇന്നു രാവിലെ 8ന് കൂട്ടില്‍ ജുമാ മസ്ജിദില്‍.
അതേസമയം പ്രവാസ ജീവിതം മതിയാക്കി ഇന്നലെ രാത്രി നാട്ടിലേക്കു പോകാനിരിക്കവെ തിരുവനന്തപുരം പെരുമാതുറ മാടന്‍വിള സ്വദേശി കൊച്ചുതിട്ട വീട്ടില്‍ ഷംസുദ്ദീന് (59) അബുദാബിയില്‍ അന്തരിച്ചു. വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനായി ഞായര്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ പോയ ഷംസുദ്ദീന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
30 വര്‍ഷമായി അബുദാബിയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. ശിഷ്ടകാലം ഭാര്യയോടും മക്കളോടുമൊപ്പം കഴിയാനുള്ള ആഗ്രഹം ബാക്കിയാക്കിയാണ് അന്ത്യം. ബനിയാസ് മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകും.
"
https://www.facebook.com/Malayalivartha