സങ്കടക്കാഴ്ചയായി.... ഉംറ തീര്‍ഥാടകയായ പാലക്കാട് സ്വദേശിനി മക്കയില്‍ നിന്നും മദീനയിലേക്കുള്ള യാത്രക്കിടെ ബദ്റില്‍ നിര്യാതയായി...
സങ്കടക്കാഴ്ചയായി.... ഉംറ തീര്‍ഥാടകയായ പാലക്കാട് സ്വദേശിനി മക്കയില്‍ നിന്നും മദീനയിലേക്കുള്ള യാത്രക്കിടെ ബദ്റില്‍ നിര്യാതയായി...
സ്വകാര്യ ഗ്രൂപ്പില്‍ കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ പുലാപ്പറ്റക്കടുത്ത് കോണിക്കാഴി സ്വദേശിനി കോണിക്കാഴി വീട്ടില്‍ ആമിന (57) ആണ് മരിച്ചത്.
ഉംറ നിര്‍വഹിച്ച് പത്ത് ദിവസത്തോളം മക്കയില്‍ താമസിച്ച് മദീന സന്ദര്‍ശനത്തിനായി പോകുന്നതിനിടെ ബസില്‍ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായി. തുടര്‍ന്ന് ബദ്ര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു. ചികിത്സക്കിടെ ചൊവ്വാഴ്ച രാത്രി 7.30നായിരുന്നു മരണം സംഭവിച്ചത്. ഭര്‍ത്താവ് കമ്മുക്കുട്ടി കോണിക്കഴി യാത്രയില്‍ കൂടെ ഉണ്ട്. പിതാവ്: മൊയ്തീന്‍ കുട്ടി എടക്കാട്ട് കലം, മാതാവ്: സാറ, മക്കള്‍: ഇബ്റാഹീം (അബൂദബി), നസീമ, ഹസീന, മരുമക്കള്‍: ആബിദ, സൈദലവി മണ്ണാര്‍ക്കാട്, നൗഷാദ് കഞ്ചിക്കോട്.
ബദ്ര്‍ ആശുപത്രിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ളുഹ്ര്‍ നമസ്‌കാരശേഷം ബദ്‌റിലെ ഇബ്‌നു അബ്ദുല്‍ വഹാബ് മസ്ജിദ് മഖ്ബറയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍.
"
https://www.facebook.com/Malayalivartha