യുഎഇയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മുനമ്പം സ്വദേശിയായ വര്‍ക്ഷോപ് ഉടമയ്ക്ക് ദാരുണാന്ത്യം
യുഎഇയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മുനമ്പം സ്വദേശിയായ വര്‍ക്ഷോപ് ഉടമയ്ക്ക് ദാരുണാന്ത്യം. ഹോളി ഫാമിലി പള്ളിക്ക് സമീപത്തായി ഫെല്‍മിന്‍ വില്ലയില്‍ ഹെര്‍മന്‍ ജോസഫ് ഡിക്രൂസാണ് (73) മരിച്ചത്. അജ്മാനില്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഹെര്‍മന്‍ നടത്തുന്ന വര്‍ക്ഷോപ്പില്‍ കഴിഞ്ഞ മൂന്നിന് ആയിരുന്നു അപകടം സംഭവിച്ചത്.
സ്‌കൂള്‍ ബസ് ഡ്രൈവര്‍ ആഡംബര കാര്‍ മാറ്റിയിടുന്നതിനിടെ നിയന്ത്രണംവിട്ടായിരുന്നു അപകടം. മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. സംസ്‌കാരം വൈകിട്ട് 3.30ന് മുനമ്പം ഹോളി ഫാമിലി പള്ളിയില്‍. ഭാര്യ: മോളി ഡിക്രൂസ്. മകള്‍: സോഫിയ ലീന ഡിക്രൂസ്. മരുമകന്‍: ആല്‍ഡ്രിന്‍.
"
https://www.facebook.com/Malayalivartha