സൗദി അറേബ്യ സന്ദര്‍ശിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്...
![](https://www.malayalivartha.com/assets/coverphotos/w657/326753_1738819438.jpg)
സൗദി അറേബ്യ സന്ദര്‍ശിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാര്‍ത്താസമ്മേളനത്തിലാണ് സൗദിയും മിഡില്‍ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളും സന്ദര്‍ശിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനങ്ങളിലൊന്നായിരിക്കും സൗദി അറേബ്യയിലേക്കുള്ളത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മഹാനായ മനുഷ്യനാണെന്നും ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമുണ്ടെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.സൗദി അറേബ്യ അമേരിക്കയില്‍ 600 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നും പ്രസിഡന്റ് ട്രംപ് സൂചിപ്പിച്ചു. വാഷിങ്ടണിലെ സൗദി നിക്ഷേപത്തിന്റെ മൂല്യം ഒരു ട്രില്യണ്‍ ഡോളറായി ഇരട്ടിയാക്കാനുള്ള സാധ്യതയെക്കുറിച്ച് സൗദി കിരീടാവകാശിയുമായി ചര്‍ച്ച ചെയ്യുമെന്നും പറഞ്ഞു.
അതേസമയം, മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി സൗദി കിരീടാവകാശിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അല്‍ അറബിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി ട്രംപ്.
https://www.facebook.com/Malayalivartha