സങ്കടക്കാഴ്ചയായി.... മലയാളി ജോലിക്കിടെ അബുദാബിയില്‍ കുഴഞ്ഞുവീണ് മരിച്ചു
![](https://www.malayalivartha.com/assets/coverphotos/w657/326935_1739067218.jpg)
സങ്കടക്കാഴ്ചയായി.... മലയാളി ജോലിക്കിടെ അബുദാബിയില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരൂര്‍ കന്മനം സ്വദേശിയും അബുദാബി അല്‍ വഹ്ദ മാള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൂപ്പര്‍വൈസറുമായ സി.വി. ഷിഹാബുദ്ദീന്‍ (46) ആണ് മരിച്ചത്.
വ്യാഴാഴ്ച ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. പ്രഥമശുശ്രൂഷ നല്‍കി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ബനിയാസ് മോര്‍ച്ചറിയില്‍ നടന്ന മയ്യത്ത് നമസ്‌കാരത്തിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി നേതൃത്വം നല്‍കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിച്ച മൃതദേഹം കന്മനം ജമാഅത്ത് പള്ളിയില്‍ ഖബറടക്കം നടന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്.
https://www.facebook.com/Malayalivartha