2,60,000 പേര്‍ സൗദി വിട്ടുപോകേണ്ടി വരും
അബ്ദുല്ല രാജാവ് പ്രഖ്യാപിച്ച ഇളവുകാലം അവസാനിക്കുമ്പോള്‍ നിയമാനുസൃതമല്ലാത്ത 2,60,000 പേര്‍ സൗദി വിട്ടുപോകേണ്ടി വരുമെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ദുല്‍ഹജ്ജ് 30ന് അവസാനിക്കുന്ന ഇളവുകാലത്തില്‍ ഇനി 21 ദിവസം മാത്രമാണ് അവശേഷിക്കുന്നത്. അതില്‍ ഒരാഴ്ചക്കാലം ബലി പെരുന്നാള്‍ അവധിയുമാണ്. പുതിയ ഹിജ്റ വര്‍ഷം ആരംഭിക്കുന്നതോടെ തൊഴില്‍ പരിശോധന കര്‍ശനമാക്കാനുള്ള മുന്നൊരുക്കങ്ങള്‍ സൗദി തൊഴില്‍ മന്ത്രാലയം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.
2013 ഏപ്രില്‍ ആറിന് പ്രഖ്യാപിച്ച മൂന്ന് മാസത്തെ ഇളവുകാലം വിവിധ വിദേശ എംബസികളും പ്രതിനിധിസംഘങ്ങളും ആവശ്യപ്പെട്ടതനുസരിച്ച് അബ്ദുല്ല രാജാവ് ഇടപെട്ടാണ് നടപ്പുവര്‍ഷം അവസാനം വരെ നീട്ടിയത്. ദശലക്ഷക്കണക്കിന് വിദേശി തൊഴിലാളികള്‍ക്ക് നിയമവിധേയമായി മാറാന്‍ ഇളവുകാലം ഉപകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെയായി രേഖകള്‍ ശരിപ്പെടുത്താത്ത 2,60,000 പേര്‍ സൗദിയിലുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജവാസാത്തും തൊഴില്‍ മന്ത്രാലയവും നടത്തിയ കണക്കെടുപ്പില്‍ വ്യക്തമായത്.
ഇഖാമ കാലാവധി തീര്‍ന്നവരായി 12,000 പേര്‍ രാജ്യത്ത് തങ്ങുന്നുണ്ട്.
ചില സ്വകാര്യ സ്കൂളുകളും ഫാക്ടറികളും റിയല്‍ എസ്റ്റേറ്റ് ഓഫീസുകളും ഇളവുകാലം കഴിയുന്നതോടെ അടച്ചുപൂട്ടേണ്ടി വരുമെന്നും തൊഴില്‍ മന്ത്രാലയ വക്താവ് മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha