കവടിയാര്‍ ഹീരാ ഫ്‌ലാറ്റ് കേസില്‍ എല്ലാവരും കുറ്റവിമുക്തര്‍

കവടിയാര്‍ ഹീരാ ഫ്‌ലാറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എല്ലാവരെയും കുറ്റവിമുക്തരാക്കി. വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജി രാജ്കുമാര എം വി യാണ് ഉത്തരവിട്ടത്. കവടിയാര്‍ ജംഗ്ഷനിലെ 14 നിലയുള്ള ഫ്‌ലാറ്റ് നിര്‍മ്മാണത്തിന് പെര്‍മിറ്റും ബില്‍ഡിംഗ് നമ്പരും ഉള്‍പ്പെടെ നല്‍കിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു കേസ്. അഴിമതി നടന്നിട്ടില്ലെന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
2004 ല്‍ നഗരസഭാ, ട്രിഡ ടൗണ്‍ പ്ലാനിംഗ് ഉദ്യോഗസ്ഥരടക്കം ഫ്‌ലാറ്റ് നിര്‍മ്മാണം പരിശോധിച്ച് അനുമതി നല്‍കി. എന്നാല്‍ അനുമതി നല്‍കിയത് മാനദണ്ഡം പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സില്‍ പരാതി ലഭിച്ചിരുന്നു. ഇതനുസരിച്ചു 2010 ലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തില്‍ അന്നത്തെ കോര്‍പറേഷന്‍ ടൗണ്‍ പ്ലാനിംഗ് ഓഫീസില്‍ ജെ മന്‍സൂര്‍, കോര്‍പറേഷന്‍ പ്ലാനിംഗ് ഓഫീസര്‍ ബി എസ് ജയകുമാര്‍, കോര്‍പറേഷന്‍ അസിസ്റ്റന്റ് പ്ലാനിംഗ് ഓഫിസര്‍ കെ ബാലഗോപാല്‍, കോര്‍പറേഷന്‍ ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ എസ് രാജു, കോര്‍പറേഷന്‍ മേയറായിരുന്ന ജെ ചന്ദ്ര, നഗരവികസന അതോറിറ്റി (ട്രിഡ) സെക്രട്ടറി വി വി കൃഷ്ണ രാജന്‍, കോര്‍പറേഷന്‍ റീജിയണല്‍ ടൗണ്‍ പ്ലാനര്‍ എ വിജയചന്ദ്രന്‍, ഹീരാ കോണ്‍സ്റ്റ്ക്ഷന്‍സ് മാനേജിങ് ഡയറക്ടര്‍ എ ആര്‍ ബാബു എന്ന അബ്ദുല്‍ റഷീദ്, എഞ്ചിനീയറും ആര്‍ക്കിടെക്റ്റുമായ പി ശ്രീലത എന്നിവരെയാണ് പ്രതി ചേര്‍ത്തിരുന്നത്. അനധികൃത രേഖ നിര്‍മ്മിക്കല്‍, അനധികൃത പെര്‍മിറ്റ്, ലൈസന്‍സ് എന്നിവ നല്‍കല്‍ തുടങ്ങിയ പ്രോസിക്യൂഷന്‍ ആരോപണങ്ങളൊന്നും നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിചേര്‍ത്തവര്‍ക്കെതിരെയുള്ള ആരോപണം തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവരെ വെറുതെ വിടുന്നുവെന്നും വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജി രാജ്കുമാര്‍ എം വി ഉത്തരവില്‍ പറയുന്നു.
https://www.facebook.com/Malayalivartha