ഇതെന്റെ അവസാനത്തെ ഫോണ്‍ കോൾ'; തൂക്ക് കയറിന് മുന്നിൽ നിന്നും യുവതിയുടെ കോൾ

യുഎഇയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിന് പിന്നാലെ നാട്ടിലെ കുടുംബത്തോട് അവസാനമായി സംസാരിച്ച് ഇന്ത്യക്കാരിയായ യുവതി. ഷഹ്‌സാദി എന്ന 33കാരിയ്ക്കാണ് അബുദാബി കോടതി വധശിക്ഷ വിധിച്ചത്. 24 മണിക്കൂറിനകം ശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അബുദാബിയിലെ അല്‍ വാതാബ ജയിലില്‍ കഴിയുകയാണ് ഷഹ്‌സാദി. അവസാന ആഗ്രഹമെന്ന നിലയിലാണ് വീട്ടിലേക്ക് വിളിച്ച് കുടുംബത്തോട് സംസാരിക്കാന്‍ ജയില്‍ അധികൃതര്‍ ഷഹ്‌സാദിയെ അനുവദിച്ചത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ഷഹ്‌സാദി ഇത് തന്റെ അവസാന ഫോണ്‍ കോള്‍ ആയിരിക്കുമെന്നും പറഞ്ഞു.
യുപിയിലെ ബാന്ദ സ്വദേശിയാണ് ഷഹ്‌സാദി.ഏത് നിമിഷവും തന്റെ വധശിക്ഷ നടപ്പിലാക്കും. അവസാനത്തെ ആഗ്രഹം എന്ന നിലയിലാണ് ഈ ഫോൺ കോൾ എന്നും യുവതി കുടുംബാംഗങ്ങളോട് പറഞ്ഞു. വളരെ വൈകാരികത നിറഞ്ഞ മുഹൂർത്തം ആയിരുന്നു ഇത്.
2021 ൽ ആണ് ഷഹ്‌സാദി ജോലി തേടി അബുദാബിയിൽ എത്തിയത്. ഉസൈർ എന്ന പരിചയക്കാരന്റെ സഹായത്തോടെ ഇവർ യുഎഇയിൽ എത്തുകയായിരുന്നു. 2020 ൽ സോഷ്യൽ മീഡിയ വഴിയാണ് യുവതി ഉസൈറുമായി അടുപ്പത്തിലായത്. വിദേശത്ത് ആഡംബര ജീവിതം നയിക്കാമെന്നും മുഖത്തെ മുറിവുകൾ എല്ലാം മാറ്റി സൗന്ദര്യം വീണ്ടെടുക്കാമെന്നും ഇയാൾ യുവതിയോട് പറഞ്ഞു. ഇയാളുടെ മോഹനവാഗ്ദാനങ്ങളിൽ ആകർഷിക്കപ്പെട്ട യുവതി യുഎഇയിലേക്ക് പോകാൻ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.
എന്നാൽ യുവതിയെ ഇയാൾ പണത്തിന് ആഗ്ര സ്വദേശികൾക്ക് വിറ്റു. ഉസൈറിന്റെ ബന്ധുക്കൾ കൂടിയായ ഫൈസ്- നദിയ ദമ്പതികൾക്ക് ആയിരുന്നു വിറ്റത്. അവർ യുവതിയെ അബുദാബിയിലേക്ക് കൊണ്ടുപോയി. മകനെ നോക്കുന്നതിന് വേണ്ടിയായിരുന്നു യുവതിയെ ദമ്പതികൾ വാങ്ങിയത്. എന്നാൽ അധികം വൈകാതെ കുട്ടി മരിച്ചു. ഇതോടെയാണ് ഷഹ്‌സാദിയുടെ ജീവിതം ദുരിതപൂർണം ആയത്.
മകന്റെ മരണത്തിന് ഉത്തരവാദി ഷഹ്‌സാദിയാണെന്ന് ആരോപിച്ച് ദമ്പതികള്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് ഷഹ്‌സാദിയെ അറസ്റ്റ് ചെയ്യുകയും അബുദാബി കോടതി ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. കോടതിവിധിയ്ക്ക് പിന്നാലെ ഷഹ്‌സാദിയുടെ പിതാവ് ഷാബിര്‍ ഖാന്‍ ജില്ലാഭരണകൂടത്തെയും ഉന്നത ഉദ്യോഗസ്ഥരെയും കണ്ടു. തന്റെ മകളുടെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കുട്ടിക്കാലം മുതല്‍ ദുരിതപൂര്‍ണമായ ജീവിതം നയിച്ചയാളാണ് ഷഹ്‌സാദി. ചെറിയപ്രായത്തില്‍ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പൊള്ളലേറ്റ് ഷഹ്‌സാദിയുടെ മുഖത്ത് മുറിവേറ്റിരുന്നു. 2020ലാണ് സോഷ്യല്‍ മീഡിയയിലൂടെ ഉസൈറുമായി ഷഹ്‌സാദി പരിചയത്തിലായത്. മുഖത്തെ മുറിവുകള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമെന്ന് ഉസൈര്‍ ഇവരോട് പറഞ്ഞു. ആഡംബര ജീവിതം നല്‍കാമെന്നും ഇയാള്‍ ഷഹ്‌സാദിയ്ക്ക് ഉറപ്പുനല്‍കി. ഇത് വിശ്വസിച്ചാണ് ഇവര്‍ ആഗ്രയിലേക്ക് എത്തിയത്. എന്നാല്‍ അബുദാബിയിലെത്തിച്ച ഷഹ്‌സാദിയെ ഉസൈര്‍ തന്റെ ബന്ധുക്കള്‍ക്ക് കൈമാറി. ഫൈസ്-നദിയ എന്നീ ദമ്പതികള്‍ക്കാണ് ഇയാള്‍ ഷഹ്‌സാദിയെ കൈമാറിയത്. ഇതിനിടെയാണ് ദമ്പതികളുടെ നാല് മാസം പ്രായമുള്ള മകന്‍ മരിച്ചത്.
ചികിത്സ കിട്ടാത്തതിനെത്തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്ന് ഷഹ്‌സാദിയും പിതാവും വാദിച്ചു. എന്നാല്‍ തങ്ങളുടെ മകന്റെ മരണത്തിന് ഉത്തരവാദി ഷഹ്‌സാദിയാണെന്ന് ദമ്പതികള്‍ ആരോപിച്ചു. ഇതോടെയാണ് ഇവര്‍ ഷഹ്‌സാദിയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. പിന്നാലെ കേസ് പരിഗണിച്ച അബുദാബിയിലെ കോടതി ഷഹ്‌സാദിയ്ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.
ഫെബ്രുവരി 16ന് ഷഹ്‌സാദിയുടെ കുടുംബത്തെത്തേടി ദുബായില്‍ നിന്നും ഫോണ്‍ കോളെത്തി. താന്‍ ഇപ്പോള്‍ ഏകാന്ത തടവിലാണെന്നും 24 മണിക്കൂറിനുള്ളില്‍ തന്റെ വധശിക്ഷ നടപ്പാക്കുമെന്ന് ജയിലധികൃതര്‍ പറഞ്ഞുവെന്നും ഷഹ്‌സാദി കുടുംബത്തോട് പറഞ്ഞു. തന്റെ അവസാന ആഗ്രഹമെന്ന നിലയിലാണ് കുടുംബത്തോട് സംസാരിക്കാന്‍ അധികൃതര്‍ അനുവദിച്ചതെന്നും ഷഹ്‌സാദി പറഞ്ഞു. അതേസമയം ഈ ഫോണ്‍കോളിന് പിന്നാലെ മകളുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഷഹ്‌സാദിയുടെ കുടുംബം സര്‍ക്കാരിനേയും രാഷ്ട്രപതിയേയും സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha