സങ്കടക്കാഴ്ചയായി... അയര്‍ലന്‍ഡിലെ കില്‍ക്കെനിയില്‍ കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു

സങ്കടക്കാഴ്ചയായി... അയര്‍ലന്‍ഡിലെ കില്‍ക്കെനിയില്‍ കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. എറണാകുളം ജില്ലയിലെ ഇലഞ്ഞി പെരുമ്പടവം മലയില്‍ക്കുന്നേല്‍ അനീഷ് ശ്രീധരനാണ് (38) അന്തരിച്ചത്.
ജോലി സ്ഥലത്തേക്ക് കാറില്‍ പോകുന്നതിനിടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് കില്‍ക്കെനി ടൗണിലെ ഒരു മതിലില്‍ ഇടിക്കുകയായിരുന്നു. പെട്ടെന്ന് ഗാര്‍ഡയും ഫയര്‍ഫോഴ്‌സും പാരമെഡിക്കല്‍ സംഘവും എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴി്ഞ്ഞില്ല.
ഭാര്യയോടും മക്കളോടുമൊപ്പം നാട്ടില്‍ പോകാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്. കില്‍ക്കെനിയിലെ ഒരു റസ്റ്റോറന്റില്‍ ഷെഫായി ജോലി ചെയ്തുവരികയായിരുന്നു യുവാവ്. മൃതദേഹം വാട്ടര്‍ഫോര്‍ഡ് ഹോസ്പിറ്റലെ മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസ്‌കരിക്കും.
അതേസമയം മൂന്ന് വര്‍ഷം മുമ്പാണ് അനീഷ് അയര്‍ലന്‍ഡിലെത്തിയത്. കെ.ഐ. ശ്രീധരന്‍ - ശാന്ത ശ്രീധരന്‍ ദമ്പതികളുടെ മകനാണ്. ഭാര്യ ജ്യോതി (നഴ്സ്, സെന്റ് ലൂക്ക്‌സ് ജനറല്‍ ഹോസ്പിറ്റല്‍, കില്‍ക്കെനി), രണ്ടു മക്കളുണ്ട്.
"
https://www.facebook.com/Malayalivartha