ഇറ്റലിയിലേക്ക് വ്യാജ റസിഡന്റ് പെര്‍മിറ്റ്: 25കാരനെ കബളിപ്പിച്ച മലയാളി അറസ്റ്റില്‍

ഇറ്റലിയിലേക്ക് വ്യാജ റസിഡന്റ് പെര്‍മിറ്റ് നല്‍കി കബളിപ്പിച്ച കേസില്‍ മലയാളി അറസ്റ്റില്‍. ട്രാവല്‍ ഏജന്റായ പി.ആര്‍.രൂപേഷ് എന്നയാളെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു മലയാളിയായ ഡിജോ ഡേവിസ് (25) ആണ് ഇയാളുടെ തട്ടിപ്പിനിരയായത്. ഡിജോയുടെ റസിഡന്റ് പെര്‍മിറ്റ് വ്യാജമാണെന്ന് ഇറ്റലിയിലെ വിമാനത്താവളത്തില്‍വച്ച് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ജനുവരി 25ന് ഡിജോ നാട്ടിലെത്തിയതിനു പിന്നാലെയാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഇറ്റലിയില്‍ ജോലി വാഗ്ദാനം ചെയ്ത് രൂപേഷ്, 8.20 ലക്ഷം രൂപ വാങ്ങിയതായി ചോദ്യം ചെയ്യലില്‍ ഡിജോ വെളിപ്പെടുത്തി. എംബിഎക്കാരനായ രൂപേഷ്, ടിക്കറ്റ് ബുക്കിങ്ങും വീസ സേവനങ്ങളും കൈകാര്യം ചെയ്യുന്ന സ്ഥാപനം നടത്തുകയാണ്. വിദേശത്ത് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് ഇയാള്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha