ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റംസാന്‍ വ്രതാനുഷ്ഠാനം ആരംഭിക്കും

സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫില്‍ നാളെ റംസാന്‍ വ്രതാനുഷ്ഠാനം ആരംഭിക്കും. യുഎഇ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റംസാന്‍ ആരംഭിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യയും ഒമാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ റമദാന്‍ മാസത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി ദൃശ്യമായി.
ഇതോടെ അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും ഒമാനും ശനിയാഴ്ചയായിരിക്കും റമദാന്‍ ആരംഭിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റംസാന്‍ വ്രതാരംഭ ഞായറാഴ്ച മുതല്‍ ആകാനാന്‍ സാധ്യത.
https://www.facebook.com/Malayalivartha