എയര്‍ ഇന്ത്യ വീല്‍ചെയര്‍ നിഷേധിച്ചതിനെതുടര്‍ന്ന് വീണ് പരുക്കേറ്റ 82 വയസുള്ള സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇന്ത്യയിലെ മുന്‍നിര വിമാനക്കമ്പനികളിലൊന്നായ എയര്‍ ഇന്ത്യയുടെ യാത്രക്കാരോടുള്ള സമീപനം പലപ്പോഴും വിവാദം സൃഷ്ടിച്ചിട്ടുണ്ട്. വൈകി യാത്ര പുറപ്പെടുന്നതിനു പുറമേ യാത്രക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുന്ന കാര്യത്തിലും വിമാനക്കമ്പനി എപ്പോഴും പഴി കേള്‍ക്കാറുണ്ട്. ഇപ്പോള്‍ ഒരു വയോധികയ്ക്ക് ഉണ്ടായ ദുരനുഭവമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എയര്‍ ഇന്ത്യ വീല്‍ചെയര്‍ നിഷേധിച്ചതിനെതുടര്‍ന്ന് വീണ് പരുക്കേറ്റ 82 വയസുള്ള സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന വീല്‍ചെയറാണ് വിമാനത്താവളത്തിലെത്തിയപ്പോള്‍ ലഭിക്കാതിരുന്നത്. തുടര്‍ന്ന് നടക്കുന്നതിനിടയില്‍ വീണ് വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഡല്‍ഹി വിമാനത്താവളത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. തലച്ചോറില്‍ രക്തസ്രാവമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഐസിയുവില്‍ നിരീക്ഷണത്തിലാണ് വയോധിക.
ഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യ ഫ്‌ളൈറ്റിലാണ് ടിക്കറ്റ് ബുക്ക് ചെയ്തതിരുന്നത്. ടിക്കറ്റില്‍ വിമാനം മുതല്‍ വീല്‍ചെയര്‍ അനുവദിക്കണമെന്ന് പ്രത്യേകമായി അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്. എന്നാല്‍ വിമാനത്താവളത്തില്‍ ഒരു മണിക്കൂറോളമാണ് വീല്‍ചെയറിനായി കാത്തിരുന്നത്. വീല്‍ചെയര്‍ ലഭിക്കാതെ ലഭിക്കാതെ വന്നതോടെ ഒരു കുടുംബാംഗത്തിന്റെ സഹായത്തോടെ ഏറെ ദൂരം നടക്കേണ്ടി വന്നു. അല്‍പ്പസമയം നടന്നപ്പോള്‍ കാലിന്റെ ബാലന്‍സ് നഷ്ടമായി വയോധിക വീഴുകയായിരുന്നു.
പ്രഥമശുശ്രൂഷ നൽകിയില്ലെന്നും ഒടുവിൽ വീൽചെയർ എത്തിയപ്പോൾ ചുണ്ടിൽ നിന്ന് ചോരയൊലിക്കുകയും തലയ്ക്കും മൂക്കിനും പരിക്കേൽക്കുകയും ചെയ്തിരുന്നു എന്നും സ്ത്രീയുടെ പേരക്കുട്ടി ആരോപിച്ചു. മുത്തശ്ശി രണ്ട് ദിവസമായി ഐസിയുവിലാണ്, ശരീരത്തിന്റെ ഇടതുവശം ശക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പേരക്കുട്ടി പറഞ്ഞു.
അന്തരിച്ച ലെഫ്റ്റനന്റ് ജനറലിന്റെ ഭാര്യയായ രാജ് പാസ്രിച്ച(82)യ്ക്കാണ് എയര്‍ലൈനിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നത്. ചെറുമകള്‍ പരുള്‍ കന്‍വാറാണ് സമൂഹ മാധ്യമത്തിലൂടെ ഈ വിവരം പുറംലോകത്തെ അറിയിച്ചത്. ഇത് എയര്‍ ഇന്ത്യയുടെയും ശ്രദ്ധയില്‍പെട്ടു. വീണുപരിക്കേറ്റ മുത്തശ്ശിക്ക് വിമാനക്കമ്പനി അധികൃതര്‍ പ്രാഥമിക ചികില്‍സ പോലും നല്‍കിയില്ലെന്നും പരുള്‍ കന്‍വാര്‍ ആരോപിച്ചു. മുത്തശ്ശി രണ്ട് ദിവസമായി ഐസിയുവിലാണെന്നും ശരീരത്തിന്റെ ഇടതുവശത്തെ ബലം കുറഞ്ഞതായും അവര്‍ പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും കുടുംബവുമായി സംസാരിക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. വയോധിക എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും എയര്‍ ഇന്ത്യ ആശംസിച്ചു
https://www.facebook.com/Malayalivartha