പോളണ്ടില്‍ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

പോളണ്ടില്‍ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ഓവൈക്കം സ്വദേശിയെയാണ് പോളണ്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോളണ്ടിലെ റാച്ചി ബോഷിയിലെ നദിയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബര്‍ 24 മുതല്‍ യുവാവിനെക്കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.
തുടര്‍ന്ന് യുവാവിന്റെ ബന്ധു പോളണ്ടിലെ പൊലീസില്‍ പരാതി നല്‍കി. പിന്നീട് നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ അടുത്ത ബന്ധുക്കള്‍ പോളണ്ടിലെത്തിയിട്ടുണ്ടെന്നാണ് വിവരം. എംബസിയുമായി ചേര്‍ന്ന് തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്. യുവാവിന്റെ പേരും മറ്റ് വിവരങ്ങളും എംബസി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. മരണം കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.
https://www.facebook.com/Malayalivartha