കണ്ണീര്‍ക്കാഴ്ചയായി... അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് എത്തിയിട്ട് വെറും മൂന്നു മാസം മാത്രം... നാട്ടില്‍ നിന്ന് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ പിന്നില്‍ നിന്നെത്തിയ വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ മലയാളി മരിച്ചു

കണ്ണീര്‍ക്കാഴ്ചയായി... അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് എത്തിയിട്ട് വെറും മൂന്നു മാസം മാത്രം... നാട്ടില്‍ നിന്ന് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ പിന്നില്‍ നിന്നെത്തിയ വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ മലയാളി മരിച്ചു.
റിയാദ് വാദി ലബനില്‍ എക്‌സിറ്റ് 33ലെ നജ്‌റാന്‍ സ്ട്രീറ്റിലുണ്ടായ അപകടത്തില്‍ തിരുവനന്തപുരം കണിയാപുരം സ്വദേശി മെക് മന്‍സിലില്‍ സുധീര്‍ (48) ആണ് മരിച്ചത്. ഈ മാസം ആറിന് പുലര്‍ച്ചെ ഒന്നരക്കും 2.15-നും ഇടയിലാണ് സംഭവം നടന്നത്. ഡി.എച്ച്.എല്‍ കമ്പനിയുടെ വാദി ലബന്‍ ബ്രാഞ്ചില്‍ സൂപ്പര്‍ വൈസറായ സുധീര്‍ ജോലി കഴിഞ്ഞ് സമീപത്തുള്ള താമസസ്ഥലത്തേക്ക് സൈക്കിളില്‍ പോകുമ്പോള്‍ പിന്നില്‍ നിന്നെത്തിയ വാഹനമിടിച്ചാണ് അപകടം സംഭവിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഗുരുതര പരിക്കേറ്റ സുധീറിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെയോടെ മരണം സംഭവിച്ചു. മൃതദേഹം കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
നാട്ടില്‍ അയക്കുന്നതിനുള്ള നടപടികള്‍ കമ്പനി ആരംഭിച്ചുണ്ട്. രണ്ടുവര്‍ഷമായി ഡിഎച്ച്എല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. നാട്ടില്‍നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയിട്ട് മൂന്നു മാസമേ ആയുള്ളൂ. ഭാര്യയും രണ്ട് കുട്ടികളും. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha