മകളെയും കുടുംബത്തെയും കാണാന്‍ ബഹ്റൈനിലെത്തിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മകളെയും കുടുംബത്തെയും കാണാന്‍ ബഹ്റൈനിലെത്തിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കൊല്ലം മുഖത്തലയില്‍ തോമസ് ജോണിന്റെ ഭാര്യ റോസമ്മ തോമസ് (67) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
മൂന്ന് മാസം മുന്‍പാണ് മകളെയും കുടുംബത്തെയും കാണാന്‍ റോസമ്മ ബഹ്റൈനിലെത്തിയത്. റോസമ്മയുടെ മകളും മരുമകനും കൊച്ചുമക്കളും ഇവിടെയാണ് താമസം. ഭര്‍ത്താവ് ജോണിനൊപ്പമാണ് റോസമ്മ ബഹ്റൈനിലെത്തിയത്.
നാളെ രാവിലെ ഒന്‍പതിന് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ദൈവാലയത്തിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. മകള്‍: സിജി തോമസ്, മരുമകന്‍: പോള്‍. വെള്ളിയാഴ്ച മുഖത്തല സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയിലാണ് കബറടക്കം.
https://www.facebook.com/Malayalivartha