സങ്കടമടക്കാനാവാതെ... കുവൈത്തില്‍ മലയാളി നിര്യാതനായി... ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

സങ്കടമടക്കാനാവാതെ... കുവൈത്തില്‍ മലയാളി നിര്യാതനായി. പാലക്കാട് മണലി അക്ഷയ വാര്യംവീട്ടില്‍ മാധവന്‍ കുട്ടി വാര്യര്‍ (രമേഷ് കുമാര്‍) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കുവൈത്തിലെ അമീരി ഹോസ്പിറ്റലില്‍ വച്ചാണ് മരിച്ചത്. പാലക്കാട് ജില്ലാ അസോസിയേഷന്‍, പല്‍പക് സാല്‍മിയ ഏരിയ എന്നിവയില്‍ അംഗമായിരുന്നു. പല്‍പ്പകിന്റെ മുന്‍ വനിത വേദി ജനറല്‍ കണ്‍വീനര്‍ ബിന്ദു വരദയുടെ ഭര്‍ത്താവാണ്. മക്കള്‍ രബിരാം രമേഷ് വാര്യര്‍ (കുവൈറ്റ് ഇന്ത്യ ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച്) രശ്മി രമേഷ് വാരിയര്‍ (ഫാഷന്‍ ഡിസൈനര്‍, മുംബൈ). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha