സൗദി അറേബ്യയില്‍ ചികിത്സയിലിരുന്നപ്പോള്‍ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഖബറടക്കി..

സൗദി അറേബ്യയില്‍ ചികിത്സയിലിരുന്നപ്പോള്‍ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഖബറടക്കി. ഖമീസ് മുശൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ച കൊല്ലം പള്ളിമുക്ക് സ്വദേശി നസീറിന്റെ മൃതദേഹമാണ് ഖബറടക്കിയത്.
ന്യുമോണിയ ബാധിച്ച് ഖമീസ് മുശൈത്തിലെ ജനറല്‍ ആശുപത്രിയില്‍ വെന്റിലെഷനില്‍ കഴിയവേയാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച തഹ്ലിയ ഡിസ്ട്രിക്ടിലെ സല്‍മാന്‍ മസ്ജിദില്‍ ജനാസ നമസ്‌കാരം നടത്തിയ ശേഷം കറാമ മഖ്ബറയില്‍ മൃതദേഹം ഖബറടക്കി.
ഒന്നരവര്‍ഷമായി ഖമീസ് മുശൈത്തില്‍ ജോലി ചെയ്യുകയായിരുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളിലായി 12 വര്‍ഷമായി പ്രവാസിയായിരുന്നു ഭാര്യ: ആമിന, രണ്ട് മക്കളുണ്ട്.
"
https://www.facebook.com/Malayalivartha