ചെറിയ പെരുന്നാളിന് ഷെയ്ഖ് മിഷാലിന്റെ സമ്മാനം !പുത്തൻ കുവൈത്ത് ദിനാർ

ചെറിയ പെരുന്നാളിന് മുന്നോടിയായി പുതിയ കറൻസിക്കായുള്ള ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി വിവിധ മൂല്യങ്ങളിലുള്ള പുതിയ കുവൈത്ത് കറൻസി നോട്ടുകൾ എല്ലാ പ്രാദേശിക ബാങ്കുകൾക്കും നൽകുന്ന നടപടി പൂർത്തിയാക്കിയതായി കുവൈത്ത് സെൻട്രൽ ബാങ്ക് അറിയിച്ചു. കുവൈത്ത് ദിനാർ അഞ്ചാം എഡിഷൻ നോട്ടുകൾ മാറാനാണ് സെൻട്രൽ ബാങ്ക് സൗകര്യം ഒരുക്കിയത്. ഇത്തരം നോട്ടുകൾ കൈവശമുള്ളവർ സെൻട്രൽ ബാങ്കിന്റെ ഫിനാൻഷ്യൽ ഹാൾ സന്ദർശിച്ച് നോട്ടുകൾ കൈമാറണം. നോട്ട് കൈമാറേണ്ടവർ വ്യക്തിഗത തിരിച്ചറിയൽ രേഖ കൊണ്ടുവരണം.
എല്ലാ മൂല്യങ്ങളിലുമുള്ള പുതിയ കുവൈത്ത് കറൻസി നോട്ടുകൾ ആവശ്യമുള്ളവർ ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ അവരുടെ ബാങ്ക് ശാഖകൾ സന്ദർശിക്കണമെന്ന് ബാങ്ക് നിര്‍ദേശിച്ചു. അയാദി പണമിടപാട് സേവനം നൽകുന്ന നിയുക്ത ശാഖകളുടെ സ്ഥലങ്ങളും പുതിയ കറൻസി നോട്ടുകൾ ലഭിക്കുന്നതിന് ബാങ്കുകൾ ഉപഭോക്താക്കൾക്ക് നൽകുന്ന മറ്റ് രീതികളും കുവൈത്ത് ബാങ്കുകൾ അറിയിക്കും
2015ൽ പിൻവലിച്ച കുവൈത്ത് കറൻസിയുടെ അഞ്ചാം പതിപ്പ് കൈവശമുള്ളവർക്ക് അവ മാറ്റി ലഭിക്കാൻ ഏപ്രിൽ 18 വരെ അവസരമുണ്ടെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് അറിയിച്ചു. സെൻട്രൽ ബാങ്ക് ആസ്ഥാനത്തെ ബാങ്കിങ് ഹാളിൽ നേരിട്ട് എത്തി നോട്ടുകൾ സമർപ്പിക്കണം. നോട്ട് കൈവശമുള്ളവർ വ്യക്തിഗത തിരിച്ചറിയൽ രേഖ ഹാജരാക്കി, നിർദിഷ്ട ഫോം പൂരിപ്പിച്ചു നൽകണം. 2015 ഏപ്രിൽ 19നാണ് കുവൈത്ത് കറൻസിയുടെ അഞ്ചാം പതിപ്പ് പിൻവലിച്ചത്.
നോട്ടുകൾ കൈമാറ്റം ചെയ്യേണ്ടവർ സെൻട്രൽ ബാങ്കിന്റെ പ്രധാന കെട്ടിടത്തിലെ ബാങ്കിംഗ് ഹാളിൽ നേരിട്ടെത്തണം. അതിനായി വ്യക്തിഗത തിരിച്ചറിയൽ രേഖ ഹാജരാക്കുകയും ആവശ്യമായ ഫോം പൂരിപ്പിക്കുകയും വേണം.
ബാങ്കിംഗ് ഹാളിന്റെ പ്രവർത്തന സമയം റമദാൻ കാലത്ത്: രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും റമദാൻ ശേഷം: രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയുംആയിരിക്കും
2015 ഏപ്രിൽ 19നാണ് കുവൈത്ത് കറൻസിയുടെ അഞ്ചാം പതിപ്പ് ഔദ്യോഗികമായി പിൻവലിച്ചത്. ഈ വിഭാഗത്തിൽപ്പെട്ട നോട്ടുകൾ കൈവശമുള്ളവർ നിർദ്ദിഷ്ട കാലാവധി മുൻപായി അവ കൈമാറി പകരം നോട്ടുകൾ സ്വീകരിക്കണമെന്ന് സെൻട്രൽ ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകി.
ഇതിന്റെ ഗുണവശം ലഭിക്കുന്നത് ഇന്ത്യക്കാർക്ക് കൂടിയാണ് .കാരണം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗം പുറത്തിറക്കിയ ലേബര്‍ റിപ്പോര്‍ട്ട് പ്രകാരം കുവൈറ്റിൽ സ്വകാര്യ മേഖലയിൽ കൂടുതലും ഇന്ത്യക്കാർ എന്നാണ് കണക്കുകൾ പറയുന്നത് . 2024-ല്‍ 80,000 ജീവനക്കാരുടെ വര്‍ധനവ് ആണുള്ളത്. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ അടക്കം 21,87,460 ജീവനക്കാരാണുള്ളത്. 79.4 ശതമാനവും പ്രവാസികളാണ്. ഇന്ത്യക്കാരാണ് ഇതിൽ കൂടുതലും.
പ്രധാനപ്പെട്ട പത്ത് രാജ്യങ്ങളിലുള്ളവരുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്.ഇന്ത്യക്കാര്‍ 2023-ല്‍ 5,26,808 ഉണ്ടായിരുന്നത് കഴിഞ്ഞ വര്‍ഷം 5,60,787 ആയി ഉയര്‍ന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് 4,78,008 ഈജിപ്തുകാരാണ്. മൂന്നാമതാണ് കുവൈത്തികൾ–4,51,404 പേർ. 2023-നെ അപേക്ഷിച്ച് സ്വദേശികളില്‍ 2576 പേരുടെ വര്‍ധന കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ പ്രവാസികളിൽ ഏറ്റവുമധികവും ഇന്ത്യക്കാരാണ്–പത്ത് ലക്ഷത്തിലധികം. ഗാര്‍ഹിക വിഭാഗത്തില്‍ ജോലി ചെയ്യുന്നവരിലും ഇന്ത്യയില്‍ നിന്നുള്ളവരാണ് ഭൂരിപക്ഷവും
https://www.facebook.com/Malayalivartha