വീണ്ടും യുഎസ് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്നറിയിപ്പ്: അമേരിക്കയില്‍ താമസമാക്കിയിട്ടുള്ള വിദേശ പൗരന്മാരെല്ലാം അവരുടെ വിലാസ മാറ്റം സര്‍ക്കാരിനെ കൃത്യമായി അറിയിച്ചിരിക്കണം

അമേരിക്കയില്‍ താമസമാക്കിയിട്ടുള്ള വിദേശ പൗരന്മാരെല്ലാം അവരുടെ വിലാസ മാറ്റം സര്‍ക്കാരിനെ കൃത്യമായി അറിയിച്ചിരിക്കണമെന്ന് വിദേശികള്‍ക്ക് വീണ്ടും യുണൈറ്റഡ് സ്റ്റേറ്റ്‌സ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ (യു എസ് സി ഐ എസ്) മുന്നറിയിപ്പ്. വിലാസ മാറ്റം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ അമേരിക്കന്‍ പൗരന്മാരല്ലാത്തവരെയെല്ലാം നാടുകടത്തുമെന്നാണ് യു എസ് സി ഐ എസ് വീണ്ടും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ പൗരന്മാരല്ലാത്തവര്‍ക്കെല്ലാം ഇത് ബാധകമായിരിക്കുമെന്നും യു എസ് സി ഐ എസ് അധികൃതര്‍ വ്യക്തമാക്കി.
അമേരിക്കയില്‍ താമസമാക്കിയിട്ടുള്ള വിദേശ പൗരന്മാരെല്ലാം അവരുടെ വിലാസ മാറ്റം സര്‍ക്കാരിനെ കൃത്യമായി അറിയിച്ചിരിക്കണം. അല്ലാത്തപക്ഷം ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ ഉള്‍പ്പെടെയുള്ള എല്ലാവരെയും നാടുകടത്തലിന് വിധേയമാക്കുമെന്ന് യു എസ് സി ഐ എസ് വെബ്സൈറ്റില്‍ അപ്ഡേറ്റും ചെയ്തിട്ടുണ്ട്.
യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ എല്ലാ വിദേശികളും താമസം മാറി 10 ദിവസത്തിനുള്ളില്‍ യു എസ് സി ഐ എസില്‍ വിലാസ മാറ്റം റിപ്പോര്‍ട്ട് ചെയ്യണം. താമസം മാറിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ നിങ്ങളുടെ യു എസ് സി ഐ എസ് ഓണ്‍ലൈന്‍ അക്കൗണ്ട് വഴി വിലാസ മാറ്റം സമര്‍പ്പിച്ചിരിക്കണമെന്നാണ് നിയമം. വിലാസമാറ്റ അറിയിപ്പ് പാലിക്കുന്നതില്‍ പരാജയപ്പെട്ട ഏതൊരു വിദേശിയെയും നാടുകടത്താന്‍ കഴിയുമെന്നും യു എസ് സി ഐ എസ് ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി മാസം അവസാനം വരെ വിലാസ മാറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവരെ ശിക്ഷിക്കുന്ന നിയമങ്ങള്‍ സജീവമായി നടപ്പിലാക്കുമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോം വ്യക്തമാക്കുകയും ചെയ്തു. ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്റ്റ് പൂര്‍ണ്ണമായും നടപ്പിലാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
വിലാസ മാറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നിയമങ്ങള്‍ യുഎസില്‍ വളരെക്കാലമായി നിലവിലുണ്ടെങ്കിലും ഇത് പലപ്പോഴും കൃത്യമായി നടപ്പാക്കിയിരുന്നില്ല. എന്നാല്‍ രണ്ടാം ട്രംപ് ഭരണകൂടം ഇക്കാര്യത്തില്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതുകൊണ്ടുതന്നെ ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ ഉള്‍പ്പെടെയുള്ള എല്ലാവരും കൃത്യമായി വിലാസമാറ്റം അറിയിച്ചിരിക്കണം. അല്ലാത്തപക്ഷം ആരായാലും അവരെ നാടുകടത്തലിന് വിധേയമാക്കുമെന്നും ക്രിസ്റ്റി നോം വ്യക്തമാക്കി. ട്രംപ് ഭരണകൂടം എല്ലാ കുടിയേറ്റ നിയമങ്ങളും കൃത്യമായി നടപ്പിലാക്കും.
യുഎസില്‍ വിലാസ മാറ്റം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് 200 ഡോളര്‍ വരെ പിഴയോ, 30 ദിവസത്തെ തടവോ, അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാന്‍ കാരണമാകും. വിലാസ മാറ്റം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന് ന്യായമായ വിശദീകരണം നല്‍കാന്‍ കഴിയാത്ത ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്കും മറ്റ് പൗരന്മാരല്ലാത്തവര്‍ക്കും സാധിക്കണം. അല്ലെങ്കില്‍ നിലവിലുള്ള നിയമ വ്യവസ്ഥകള്‍ പ്രകാരം നാടുകടത്തല്‍ നേരിടേണ്ടി വരുമെന്നാണ് ക്രിസ്റ്റി നോം മുന്നറിയിപ്പ് നല്‍കിയത്.
https://www.facebook.com/Malayalivartha