സൗദിയില്‍ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...

സൗദിയില്‍ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു... സൗദി മധ്യപ്രവിശ്യയിലെ വാദി ദവാസിറില്‍ മരിച്ച തമിഴ്‌നാട് സ്വദേശി അപ്പാവു മോഹനന്റെ (59) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
എട്ട് വര്‍ഷമായി വാദി ദവാസിറില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അപ്പാവു മോഹന്‍. കഴിഞ്ഞ ഫെബ്രുവരി 28ന് വാഹനം ഓടിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരനെ അദ്ദേഹത്തിന്റെ ജോലിസ്ഥലത്തെത്തിച്ച് വാഹനത്തില്‍ തന്നെ വിശ്രമിക്കുകയായിരുന്നു.
ജോലി കഴിഞ്ഞ് തിരിച്ചെത്തിയ യാത്രക്കാരന്‍ കാണുന്നത് താന്‍ വന്ന വാഹനത്തിന് ചുറ്റും പൊലീസ് കൂടി നില്‍ക്കുന്നതാണ്. കാര്യം തിരക്കിയപ്പോഴാണ് ഡ്രൈവര്‍ മരിച്ചതായി അറിയുന്നത്.
വാഹനത്തെ ചുറ്റി പൊലീസ് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട, മോഹനെയും സുഹൃത്തുക്കളെയും അറിയാവുന്ന സൗദി പൗരന്‍ വിവരം കേളി കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകനായ സുഹൃത്ത് സുരേഷിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മോഹനന്റെ സഹോദരന്‍ തങ്കരാജിനെയും കൂട്ടി സൗദി പൗരന്‍ പറഞ്ഞ സ്ഥലത്തെത്തി.
സഹോദരന്റെ സാന്നിധ്യത്തില്‍ പൊലീസ്, ആംബുലന്‍സ് വരുത്തി മോഹനനെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ നിന്നാണ് മരണം സ്ഥിരീകരിക്കുന്നത്.
"
https://www.facebook.com/Malayalivartha