ഇന്ത്യൻ പ്രവാസിയുടെ വിശ്വാസ വഞ്ചന പരാതിയിൽ കുവൈത്തി പൗരൻ നൽകിയത് 36 കോടിയിലേറെ ഇന്ത്യന്‍ രൂപ

പ്രവാസി നൽകിയ വിശ്വാസ വഞ്ചന പരാതിയിൽ കുവൈത്തി പൗരനെതിരെ അന്വേഷണം. കുവൈത്തിലെ തൈമ പൊലീസ് സ്റ്റേഷനിലെ ഒരു അന്വേഷണ ഉദ്യോഗസ്ഥനാണ് 1.3 മില്യൺ കുവൈത്തി ദിനാർ (36 കോടിയിലേറെ ഇന്ത്യന്‍ രൂപ) തട്ടിയെടുത്തെന്ന വിശ്വാസവഞ്ചന ആരോപണത്തിൽ ഒരു പൗരനെ വിളിച്ചുവരുത്തിയത്.
തനിക്ക് ലഭിക്കേണ്ട തുകയേക്കാൾ കുറവാണ് ലഭിച്ചതെന്ന് സൂചിപ്പിക്കുന്ന അക്കൗണ്ടിംഗ് രേഖകളും തെളിവുകളും പരാതിക്കാരൻ നൽകിയിട്ടുണ്ട്. പരാതിക്കാരൻ പറയുന്നതനുസരിച്ച് ഇയാളും ആരോപണവിധേയനായ പൗരനും ഒരു കാർ ഡീലർഷിപ്പിൽ പങ്കാളികളായിരുന്നു. കഴിഞ്ഞ വർഷാവസാനം പങ്കാളിത്തം അവസാനിപ്പിച്ചു. ഇരു കക്ഷികൾക്കും ഏകദേശം 10 മില്യൺ കുവൈത്തി ദിനാർ വീതം ലഭിച്ചു. എല്ലാം ക്രമത്തിലാണെന്ന് ഉറപ്പാക്കാൻ, പങ്കാളിത്തം ആരംഭിച്ചത് മുതൽ പിരിച്ചുവിടുന്നത് വരെയുള്ള വർഷങ്ങളിലെ കണക്കെടുപ്പും സാമ്പത്തിക ഓഡിറ്റും നടത്താൻ അക്കൗണ്ടിംഗിലും സാമ്പത്തിക ഓഡിറ്റിംഗിലും സ്പെഷ്യലൈസ് ചെയ്ത ഒരു കമ്പനിയെ നിയമിച്ചതോടെയാണ് കാര്യങ്ങൾ പുറത്ത് വന്നത്. തനിക്ക് ഇതിനകം ലഭിച്ച തുകയ്ക്ക് പുറമെ 1 മില്യണിലധികം കുവൈത്തി ദിനാർ അധികമായി ലഭിക്കാനുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരായ കമ്പനിയുടെ കണ്ടെത്തലെന്നും പ്രവാസിയുടെ പരാതിയിൽ പറയുന്നു.
കുവൈത്തിലെ സ്വകാര്യ മേഖലയിൽ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട് . സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്‌ട്രേഷൻ പുറത്തിറക്കിയ ത്രൈമാസ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ സ്വദേശി തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടില്ല. പ്രാദേശിക മാധ്യമമായ അൽ ജരീദ റിപ്പോർട്ട് പ്രകാരം തൊഴിൽ വിപണിയുടെ 20.6 ശതമാനം കുവൈത്തികളും 79.4 ശതമാനം പ്രവാസികളുമാണ്. സർക്കാർ മേഖലയിൽ കുവൈത്തി തൊഴിലാളികളാണ് ഭൂരിപക്ഷവും. നിലവിൽ 79.5 ശതമാനം കുവൈത്തികളും 20 ശതമാനം പ്രവാസികളുമാണ് സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നത്.
2024 സെപ്റ്റംബറിലെ രാജ്യത്തെ മൊത്തം കുവൈത്ത് ഇതര തൊഴിലാളികളുടെ എണ്ണം 17 ലക്ഷത്തിലേറെയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 79,000-ത്തിലേറെ പ്രവാസി തൊഴിലാളികളാണ് വർധിച്ചത്. രാജ്യത്തെ പ്രാദേശിക തൊഴിൽ വിപണിയിലെ ഏറ്റവും വലിയ തൊഴിലാളി സമൂഹം ഇന്ത്യക്കാരാണ്. ഈജിപ്തുകാരാണ് രണ്ടാം സ്ഥാനത്ത്. അതിനിടെ മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനും നിയമങ്ങളും നിയന്ത്രണങ്ങളും തൊഴിലുടമകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും രാജ്യത്ത് ശക്തമായ പരിശോധനയാണ് നടക്കുന്നത്.
https://www.facebook.com/Malayalivartha