പാകിസ്ഥാന് ലോട്ടറിയടിച്ചു..സ്വർണ്ണ ഖനന നീക്കങ്ങള്‍ ശക്തമാക്കി..സൗദിയുടെ നിക്ഷേപം ഉണ്ടാകുമോയെന്നത് സംശയകരമാണ്..മനാറ മിനറല്‍സ് വഴി നിക്ഷേപം നടത്താനായിരുന്നു തീരുമാനം..

പാകിസ്ഥാന് ലോട്ടറിയടിച്ചു . രാജ്യത്തെ സ്വർണ്ണ ഖനന നീക്കങ്ങള്‍ ശക്തമാക്കി പാകിസ്താന്‍. സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് ഗ്യാസ് ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡ് (ഒ ജി ഡി സി എൽ), പാകിസ്ഥാൻ പെട്രോളിയം ലിമിറ്റഡ് (പി പി എൽ) എന്നിവ റെക്കോ ഡിഖ് സ്വർണ്ണ, ചെമ്പ് ഖനന പദ്ധതിയിലെ നിക്ഷേപം 1.25 ബില്യൺ ഡോളറായി വർദ്ധിപ്പിച്ചിച്ചുവെന്നാണ് ഏറ്റവും പുതിയ വാർത്ത.പാകിസ്ഥാൻ മിനറൽസ് (പ്രൈവറ്റ്) ലിമിറ്റഡ് വഴി പദ്ധതിയിലെ കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ഓഹരികളാണ് ഒ ജി ഡി സി എല്ലും പി പി എല്ലും സ്വന്തമാക്കിയിരിക്കുന്നത്.
ഇരു കമ്പനികളുടേയും ഓഹരി വിഹിതം 8.33 ശതമാനമാണ്. നേരത്തെയും ഖനന മേഖലയില്‍ വലിയ നിക്ഷേപം ഇവർ നടത്തിയിരുന്നു. സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ കൂടിയാണ് ഇത്തരമൊരു നീക്കം എന്നതും ശ്രദ്ധേയമാണ്.ചൊവ്വാഴ്ച, ഫെഡറൽ മന്ത്രിസഭയുടെ സാമ്പത്തിക ഏകോപന സമിതി (ഇസിസി) റെക്കോ ഡിഖ് പദ്ധതിയെക്കുറിച്ചും അതിന്റെ മൊത്തത്തിലുള്ള വികസന പദ്ധതിയിലെ മാറ്റങ്ങളെക്കുറിച്ചും വ്യക്തമാക്കിയതായ് പാക് സർക്കാറിലെ ധനകാര്യ വിഭാഗം പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം, 10 കോടി ഡോളര്‍ സൗദി അറേബ്യ പാകിസ്താനിലെ റെക്കോ ദിഖ് ഖനന മേഖലയില്‍ നിക്ഷേപിച്ചേക്കുമെന്ന് നേരത്തെ സൗദി മന്ത്രി ബാന്തര്‍ പറഞ്ഞിരുന്നു. ഖനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയാണ് പ്രധാനമായും ഈ തുക ചെലവഴിക്കുക. സൗദിയിലെ ഖനന കമ്പനിയായ മനാറ മിനറല്‍സ് വഴി നിക്ഷേപം നടത്താനായിരുന്നു തീരുമാനം. സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെയും ഖനന കമ്പനിയായ മഅദിന്റെയും സംയുക്ത സംരംഭമാണ് മനാറ മിനറല്‍സ്. എന്നാല്‍ ഇതിന് ഇടയിലാണ് ഒ ജി ഡി സി എല്ലും പി പി എല്ലും റെക്കോ ഡിക്കില്‍ നിക്ഷേപം നടത്തുന്നത്. ഇതോടെ സൗദിയുടെ നിക്ഷേപം ഉണ്ടാകുമോയെന്നത് സംശയകരമാണ്.
https://www.facebook.com/Malayalivartha