നാലു പതിറ്റാണ്ടുകാലം ബഹ്‌റൈനിലെ കല, സാംസ്‌കാരിക, സാമൂഹിക രംഗത്ത് നിറസാന്നിധ്യമായിരുന്ന ഷംസ് കൊച്ചിന്‍ അന്തരിച്ചു

പിന്നണി ഗായകന്‍ അഫ്സലിന്റെ സഹോദരനും ബഹ്‌റൈനിലെ കലാരംഗത്ത് നിറ സാന്നിധ്യവും കീബോര്‍ഡിസ്റ്റുമായ ഷംസ് കൊച്ചിന്‍ (65) അന്തരിച്ചു. മൂന്നു മാസമായി വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം കൊച്ചിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം സംഭവിച്ചത്.
നാലു പതിറ്റാണ്ടുകാലം ബഹ്‌റൈനിലെ കല, സാംസ്‌കാരിക, സാമൂഹിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. കൊച്ചിയിലെ സംഗീത കുടുംബത്തിലാണ് ഷംസ് ജനിച്ചത്.
നഹ്ല (ദുബായ്), നിദാല്‍ (ബഹ്‌റൈന്‍) എന്നിവര്‍ മക്കളാണ്. അഫ്‌സല്‍ ,അന്‍സാര്‍, ഷക്കീര്‍, അഷ്‌റഫ്, സലിം, ഷെരിഫ്, റംല, ഷംല എന്നിവരാണ് സഹോദരങ്ങള്‍.
ബഹ്‌റൈനിലെ വിവിധ കല സാംസ്‌കാരിക സംഘടനകളില്‍ അംഗമായിരുന്ന ഷംസ്, പടവ് കുടുംബവേദിയുടെ സ്ഥാപകനും രക്ഷാധികാരിയുമായിരുന്നു. ഇന്ന് രാവിലെ എട്ടുമണിക്ക് കൊച്ചി കപ്പലണ്ടിമുക്ക് പടിഞ്ഞാറേ പള്ളിയില്‍ ഖബറടക്കം നടക്കും. ഷംസിന്റെ നിര്യാണത്തില്‍ ബഹ്‌റൈനിലെ വിവിധ കലാസാംസ്‌കാരിക സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha