കണ്ണീരോടെ... ബിസിനസ് വിസയില്‍ ഏഴുമാസം മുമ്പ് റിയാദിലെത്തിയ മലയാളി യുവാവ് മരിച്ചു

ഏഴുമാസം മുമ്പ് ബിസിനസ് വിസയില്‍ റിയാദിലെത്തിയ മലയാളി യുവാവ് മരിച്ചു. ആലപ്പുഴ ഹരിപ്പാട് മുട്ടം ചെപ്പാട് കൊല്ലന്തത്ത് വീട്ടില്‍ രാജീവ് (29) ആണ് റിയാദ് ശുമൈസിയിലെ ദാറുല്‍ ശിഫ ആശുപത്രിയില്‍ മരിച്ചത്.
ബത്ഹയിലെ ഫിലിപ്പിനോ മാര്‍ക്കറ്റിലുള്ള ഫ്‌ലാറ്റിലാണ് താമസിക്കുന്നത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെ ശാരീരിക അസ്വസ്ഥതയുണ്ടാവുകയും ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അവിവാഹിതനാണ്.
നാട്ടില്‍ ജിം ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു. വിജയന്‍, പൊന്നമ്മ ദമ്പതികളുടെ മൂന്ന് ആണ്‍മക്കളില്‍ രണ്ടാമത്തെയാളാണ്. അടുത്ത ബന്ധു ആരോമല്‍ റിയാദില്‍ ഒപ്പമുണ്ട്. മൃതദേഹം നാട്ടില്‍ അയക്കുന്നതിനുള്ള നിയമനടപടികള്‍ നടന്നു വരുന്നു.
https://www.facebook.com/Malayalivartha