കണ്ണീര്‍ക്കാഴ്ചയായി... ചേര്‍ത്തലയില്‍ ടൂറിസ്റ്റ് ബസ്സിനടിയില്‍പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ചേര്‍ത്തലയില്‍ ടൂറിസ്റ്റ് ബസിനടയില്‍പെട്ട് വിദ്യാര്‍ഥി മരിച്ചു. ചേര്‍ത്തല എസ്എന്‍പുരം എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാംവാര്‍ഡ് വളവനാട് ചേറുവെളി സജിമോന്റെയും ലിജിമോളുടെയും മകന്‍ അജയ്(19)ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു അപകടം നടന്നത്. നാലുംകൂടിയ കവലയിലായിരുന്നു അപകടം സംഭവിച്ചത്. ബസ് വരുന്നതുകണ്ട് ബൈക്ക് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ബസിനടിയിലേക്കു ബൈക്ക് തെന്നിവീണാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അജയിനെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഒരു സഹോദരനുണ്ട്.
"
https://www.facebook.com/Malayalivartha